ഐപിഎൽ 2023 കൊടിയേറ്റം ഇന്ന്; ഉദ്ഘാടന ചടങ്ങിൽ തിളങ്ങാൻ തമന്നയും രശ്മികയും, വീഡിയോ…

0

ഐപിഎൽ 2023 കൊടിയേറ്റം ഇന്ന്; ഉദ്ഘാടന ചടങ്ങിൽ തിളങ്ങാൻ തമന്നയും രശ്മികയും…

അടുത്ത രണ്ട് മാസകാലം ക്രിക്കറ്റ് ആരാധകർക്ക് വിരുന്ന് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ന് ഇന്ന് തുടക്കമാകുകയാണ്. ഇന്ന് (മാർച്ച് 31) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ആണ് ടൂർണമെന്റ് ആരംഭിക്കുക. ഉദ്ഘാടന ചടങ്ങ് ആരാധകർക്കിടയിൽ വളരെയധികം താൽപ്പര്യം ഉണ്ടാക്കുന്നുണ്ട്. തമന്ന ഭാട്ടിയ, രശ്മിക മന്ദന, അർജിത് സിംഗ് എന്നിവരുടെ പ്രകടനങ്ങളാകും ഉദ്ഘാടന ചടങ്ങിന്റെ ആകർഷണങ്ങളാകുക.

ഐപിഎല്ലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ഉദ്ഘാടന ചടങ്ങിന്റെ പരിശീലനത്തിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ക്ലിപ്പിൽ തമന്ന ഒരു കൂട്ടം നർത്തകർക്കൊപ്പം സ്റ്റേജിൽ പരിശീലിക്കുന്നത് കാണാം. രശ്മിക മന്ദന, അർജിത് സിംഗ് എന്നിവർക്കൊപ്പം പെർഫോം ചെയ്യുന്നതിന്റെ സന്തോഷവും തമന്ന വിഡിയോയിൽ പങ്കുവെക്കുന്നുണ്ട് .

വൈകുന്നേരം ആറിന് ആണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നത്. ചടങ്ങിന് തൊട്ടുപിന്നാലെ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടും. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടൈറ്റൻസ് നിലവിലെ ചാമ്പ്യൻമാരാണെങ്കിൽ, എംഎസ് ധോണിയുടെ സൂപ്പർ കിംഗ്‌സ് നാല് തവണ ചാമ്പ്യന്മാരായ ടീം ആണ്. ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, മുഹമ്മദ് ഷമി, റാഷിദ് ഖാൻ തുടങ്ങിയവരാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടൈറ്റൻസിന്റെ പ്രധാന താരങ്ങൾ.

ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ചെന്നൈയുടെ കരുത്താകുന്നത് രവീന്ദ്ര ജഡേജ, ബെൻ സ്‌റ്റോക്‌സ്, മൊയിൻ അലി എന്നിവരാണ്. കൂടാതെ, ഇത് ധോണിയുടെ അവസാന ഐ‌പി‌എല്ലായിരിക്കാം എന്നതിനാൽ അതിന്റെ ഒരു ആവേശവും അധികമായി ഈ സീസണിന് ഉണ്ടാകും. വീഡിയോ: