in

കൊൽക്കത്ത വീണു, ബാംഗ്ലൂറിന് തുടർച്ചയായ മൂന്നാം ജയം..!

കൊൽക്കത്ത വീണു, ബാംഗ്ലൂറിന് തുടർച്ചയായ മൂന്നാം ജയം..!

ഐപിഎല്ലിലെ പത്താം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിനെ 38 റൺസിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 205 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ആവാതെ 166 റണ്‍സില്‍ കൊല്‍ക്കത്തയുടെ ഇന്നിങ്ങ്സ് അവസാനിച്ചപ്പോള്‍ വിരാട് കോഹ്ലി ടീമിന് തുടര്‍ച്ചയായ മൂന്നാം വിജയം ആണ് സ്വന്തമായത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ ഫിഫ്റ്റിയുടെ പിന്‍ബലത്തില്‍ ആണ് 204 എന്ന കൂറ്റന്‍ സ്കോറിലേക്ക് ബാംഗ്ലൂര്‍ എത്തിയത്. വരുണ്‍ ചക്രവര്‍ത്തി തുടക്കത്തില്‍ തന്നെ കോഹ്ലി, രജത് പാട്ടിദാർ എന്നിവരുടെ വിക്കറ്റ്സ് വീഴ്ത്തി എങ്കിലും ദേവ്ദത്ത് പടിക്കല്‍ നല്‍കിയ മികച്ച പിന്തുണയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ രക്ഷകന്‍ ആയി എത്തുക ആയിരുന്നു.

9 ഫോര്‍സ്, 3 സിക്സ്സ് അടക്കം 49 ബോളില്‍ നിന്ന് 78 റണ്‍സ് ആണ് മാക്‌സ്‌വെല്‍ നേടിയത്. പിന്നീട് എ ബി ഡിവില്ലിയേഴ്‌സിന്‍റെ അക്രമണ ബാറ്റിംഗ് കൂടി ചേര്‍ന്നതോടെ ബംഗ്ലൂര്‍ കൂറ്റന്‍ സ്കോറിലേക്ക് എത്തി. ഡിവില്ലിയേഴ്‌ 34 ബോളില്‍ നിന്ന് 9 ഫോര്‍സ്, 3 സിക്സ്സ് ഉള്‍പ്പെടെ 76 റണ്‍സ് ആണ് അടിച്ചു കൂട്ടിയത്.

മറുപടി ബാറ്റിങ്ങില്‍ ശുഭ്മാന്‍ ഗില്‍ മികച്ച തുടക്കം കൊല്‍ക്കത്തയ്ക്ക് നല്‍കി. 9 ബോളില്‍ രണ്ട് വീതം സിക്സും ഫോറുകളും ഉള്‍പ്പെടെ 21 റണ്‍സ് ആണ് ഗില്‍ നേടിയത്. കൊല്‍ക്കത്ത ബാറ്റിംഗ് നിരയില്‍ സെറ്റ് ആയ ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ കൃത്യമായി ഇടവേളകളില്‍ ബംഗ്ലൂര്‍ വീഴ്ത്തി.

വലിയ റണ്‍ റേറ്റ് ആവശ്യമുള്ള ഘട്ടത്തില്‍ ആന്ദ്രെ റസ്സല്‍ വെടിക്കെട്ട് ബാറ്റിംഗ് വിരുന്ന് ഒരുക്കിയെങ്കിലും കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ ആയില്ല.

വീണ്ടും ബോളിങ് കരുത്തിൽ മുംബൈ ഇന്ത്യൻസിന് വിജയത്തിളക്കം..!

പഞ്ചാബിന്‍റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഡൽഹിക്ക് ഗംഭീര വിജയം..!