അമിത് മിശ്രയുടെ ബോളിങ് മികവിൽ മുംബൈയെ വീഴ്ത്തി ഡൽഹി..!
ഐപിഎല്ലിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടി. 138 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് അവസാന ഓവറിൽ മാത്രം ആണ് ജയിക്കാനായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ ഡികോക്കിന്റെ വിക്കറ്റ് നഷ്ടമായി. മർകസ് സ്റ്റോയ്‌നിസ് ആണ് വിക്കറ്റ് നേടിയത്. ശേഷം ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ് രോഹിത് ശർമ്മയ്ക്ക് ഒപ്പം ചേർന്ന് മികച്ച സ്‌ട്രൈക്ക് റേറ്റിൽ ആണ് ബാറ്റിങ് ചെയ്തത്. ആവേശ് ഖാൻ സൂര്യകുമാറിനെ പുറത്താക്കുമ്പോൾ 7 ഓവറിൽ 67 റൺസ് എന്ന നിലയിൽ ആയിരുന്നു. 15 ബോളിൽ നാല് ഫോർ അടക്കം
9ആം ഓവറിൽ രോഹിത് ശർമ്മ കൂടി പുറത്തായതോട് കൂടി മുംബൈ ബാറ്റിംഗ് നിര തകർന്ന് തരിപ്പടമായി. രോഹിത്തിന്റെ വിക്കറ്റ് ഉൾപ്പെടെ 4 വിക്കറ്റുകൾ നേടിയ അമിത് മിശ്ര ആണ് ബാറ്റിംഗ് നിരയെ തകർത്തത്. ഇഷാൻ ശർമ്മയും ജയന്ത് യാദവും മാത്രം ആണ് പിന്നീട് രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാർ. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടി. മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിന് ഇന്നിംഗ്സ് ആരംഭിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ആകട്ടെ പൃഥ്വി ഷായെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. ജയന്ത് യാദവ് ആണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് സ്റ്റീവൻ സ്മിത്തും ശിഖർ ധവാനും ചേർന്ന് മികച്ച കൂട്ട്കെട്ടിൽ ഡൽഹിയുടെ സ്കോർ പയ്യെ മുന്നേറി. 10ആം ഓവറിൽ കിറോൺ പൊള്ളാർഡ് എത്തി ഈ കൂട്ടുകെട്ട് തകർക്കുമ്പോൾ ഡൽഹിയുടെ സ്‌കോർ 64. 29 ബോളിൽ 4 ഫോർസ് ഉൾപ്പെടെ 33 റൺസ് ആണ് സ്മിത്ത് നേടിയത്.
15 ആം ഓവറിൽ ശിഖർ ധവാനെ രാഹുൽ ചഹർ പുറത്താക്കുമ്പോൾ ഡൽഹി സ്കോർ 100. 5 ഫോറും 1 സിക്‌സും അടക്കം 42 ബോളിൽ നിന്ന് 45 റൺസ് ആണ് ധവാൻ നേടിയത്. ശേഷം ബാറ്റിങ്ങിന് എത്തിയ റിഷബ് പന്ത് താമസിക്കാതെ തന്നെ ജസ്പ്രീത് ബുംറയുടെ ഓവറിൽ പുറത്തായി. ശേഷം വിജയ പരാജയം മാറിമറിഞ്ഞു വന്ന കളിയിൽ അവസാനം ലളിത് യാദവും ഹെറ്റ്മയറും ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് എത്തിച്ചു. 6 വിക്കറ്റിന് ആണ് ഡൽഹിയുടെ വിജയം.