in

പ്രീസെയിൽസിൽ കോടികൾ വാരി ഞെട്ടിച്ച് മോഹനലാലിന്റെ ദൃശ്യം 3; കണക്കുകൾ പുറത്ത്

പ്രീസെയിൽസിൽ കോടികൾ വാരി ഞെട്ടിച്ച് മോഹനലാലിന്റെ ദൃശ്യം 3; കണക്കുകൾ പുറത്ത്

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ക്ക് ഗംഭീര ആഗോള പ്രീസെയിൽസ്. ആദ്യ ദിനത്തിലെ ആഗോള പ്രീസെയിൽസ് 34 കോടി കഴിഞ്ഞപ്പോൾ, ആദ്യ വീക്കെന്ഡിലെ ആഗോള പ്രീസെയിൽ 47 കോടി പിന്നിട്ടു. 50 കോടിക്ക് മുകളിൽ ആദ്യ ദിന പ്രീസെയിലും, 85 കോടിയോളം ആദ്യ വീക്കെൻഡ് പ്രീസെയിലും നേടിയ മോഹൻലാൽ ചിത്രമായ എമ്പുരാൻ മാത്രമാണ് ദൃശ്യം 3 ന് മുന്നിൽ ഉള്ളത്.

കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയ ആദ്യ ദിന പ്രീസെയിൽസ് 9 കോടി അടുക്കുന്നു എന്നാണ് റിപ്പോർട്ട്. ആദ്യ ദിവസം 10 മുതൽ 12 കോടി വരെ ചിത്രം കേരളത്തിൽ നിന്ന് ഗ്രോസ് ചെയ്തേക്കുമെന്നാണ് സൂചന. 14 കോടി ആദ്യ ദിന കേരളാ ഗ്രോസ് നേടിയ എമ്പുരാൻ കഴിഞ്ഞാൽ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസ് നേടുന്ന മലയാള ചിത്രമായും ഇതോടെ ദൃശ്യം 3 മാറും. കേരളത്തിൽ മാത്രം 2500 ന് മുകളിൽ ഷോകൾ ആയിരിക്കും ചിത്രം ആദ്യ ദിന കളിക്കുക.

ആഗോള തലത്തിൽ 2500 ലധികം സ്‌ക്രീനുകളിൽ എത്തുന്ന ചിത്രം, വിദേശ മാർക്കറ്റിൽ 1300 ലധികം ലൊക്കേഷനുകളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇത് മലയാള സിനിമയിലെ ഓൾ ടൈം റെക്കോർഡ് കൂടിയാണ്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ തീയേറ്റർ വിതരണം പനോരമ, പെൻ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്.

മലയാളം കൂടാതെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിൽ ജോൺസൻ, എഡിറ്റിംഗ് നിർവഹിച്ചത് വി എസ് വിനായക്, കാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്. ചിത്രം നാളെ, മോഹൻലാലിൻറെ ജന്മദിനമായ മെയ് 21 ന് ആഗോള റിലീസായി എത്തും.

മലയാളിയുടെ വികാരമായ സേതുമാധവൻ തിരിച്ചെത്തുന്നു; കിരീടം റീറിലീസിന്