in , ,

“രണ്ടാം വരവിലും ബ്രഹ്മാണ്ഡ വിസ്മയമാകും”; ‘ആവേശമായി പൊന്നിയിൻ സെൽവൻ 2’ ട്രെയിലർ…

“ഈ വരവും വിസ്മയിപ്പിക്കാൻ”; ‘പൊന്നിയിൻ സെൽവൻ 2’ മലയാളം ട്രെയിലർ എത്തി…

തമിഴകത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ചിത്രത്തെ എന്ന പോലെ തന്നെ അല്ലെങ്കിൽ അതുക്കും മേലെ വിസ്മയിപ്പിക്കും മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. 3 മിനിറ്റ് 31 സെക്കന്റ് ദൈർഘ്യമുള്ള വലിയ ഒരു ട്രെയിലർ തന്നെയാണ് നിർമ്മാതാക്കൾ ഇന്നത്തെ ട്രെയിലർ ഓഡിയോ ലോഞ്ച് ഇവന്റിന് ശേഷം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രതീതി ഒരിക്കൽ കൂടി സൃഷ്ടിക്കുന്ന ട്രെയിലർ കട്ട്സ് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ഒരുക്കുന്നത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഒക്കെയും നിറഞ്ഞു നിൽക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നുണ്ട്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയിട്ടുണ്ട്. എ ആർ റഹ്മാൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ട്രെയിലർ കാണാം:

“മുഖത്ത് മുറിവുകളുമായി ഷൈൻ, ജോഡിയായി അഹാനയും”; ‘അടി’ ടീസർ…

ഐപിഎൽ 2023 കൊടിയേറ്റം ഇന്ന്; ഉദ്ഘാടന ചടങ്ങിൽ തിളങ്ങാൻ തമന്നയും രശ്മികയും, വീഡിയോ…