പഞ്ചാബിന്‍റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഡൽഹിക്ക് ഗംഭീര വിജയം..!

0

പഞ്ചാബിന്‍റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഡൽഹിക്ക് ഗംഭീര വിജയം..!

ഐപിഎല്ലിലെ പതിനൊന്നാം മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് എതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റ് വിജയം. 195 എന്ന പഞ്ചാബിന്‍റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ആണ് വമ്പന്‍ ജയം.

മയങ്ക്‌ അഗർവാൾ, കെ എൽ രാഹുൽ എന്നിവരുടെ ഗംഭീര ബാറ്റിംഗ് മികവിൽ ആയിരുന്നു 195ന് 4 എന്ന കൂറ്റൻ സ്‌കോർ പഞ്ചാബ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് അക്രമണ ബാറ്റിംങ്ങിലൂടെ പ്രിത്വി ഷാ മികച്ച തുടക്കം നൽകി. മറുവശത്ത് ശ്രദ്ധയോടെ കളിച്ചു ആവശ്യ സമയത്തു ബൗണ്ടറികളും നേടി റൺ സ്കോറിങ് കൂട്ടി ശിഖർ ധവാന്റെ സെഞ്ചുറിക്ക് തുല്യമായ ഇന്നിംഗ്സ് ആണ് ഡൽഹിയുടെ വിജയത്തിൽ നിർണായകം ആയത്.