“ബാംഗ്ലൂരിൽ ജന്മം കൊണ്ട് രാജ്യത്തെ ത്രില്ലടിപ്പിക്കുന്നവർ”; കെജിഫും ആർസിബിയും ഒന്നിച്ചു…!
കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും ഐപിൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറും (ആർസിബി) കൈകോർക്കുന്ന വാർത്ത ആണ് പുറത്തു വരുന്നത്. ഇരു കൂട്ടരും ഒന്നിക്കുന്നത് പ്രഖ്യാപിച്ചു ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കെജിഎഫ് 2 ട്രെയിലറിനെ അനുകരിച്ചു ആർസിബി താരങ്ങൾ അണിനിരന്ന വീഡിയോ ആണ് റിലീസ് ആയത്.
സിനിമാ വ്യവസായത്തിലും സ്പോർട്ട്‌സ് വിഭാഗത്തിലും സംയുക്തമായുള്ള പ്രൊമോഷനുകളിൽ മാത്രം ഒരുങ്ങുന്നത് അല്ല ഈ കൂടിച്ചേരൽ. സ്പോർട്സ്, വിനോദം, സിനിമകൾ എന്നിവയുടെ സംയോജനം എന്ന ദീർഘകാല വിഷൻ ഈ അസോസിയേഷനുണ്ട്. അതിന് വേണ്ടി മൂന്ന് വർഷത്തെ മൾട്ടി ഫോർമാറ്റ് കണ്ടെന്റ് നിർമ്മിക്കും.
ഹോംബാലെയും ആർസിബിയും ബാംഗ്ലൂരിൽ തന്നെ ജന്മം കൊണ്ട സംരംഭവങ്ങൾ ആണ്. ബാംഗ്ലൂരിൽ ജന്മം കൊണ്ട് രാജ്യം മുഴുവൻ ത്രില്ല് അടിപ്പിക്കുന്നവർ എന്ന വിശേഷണം ആണ് ട്വീറ്റിൽ ഇരു കൂട്ടരും ഈ കൂട്ട്കെട്ടിന് നൽകുന്നത്. ആരാധകർക്ക് ഒരേ പോലെ ആവേശവും ആഘോഷവും ആകുക ആണ് ഈ ഒത്തുചേരൽ. കെജിഎഫ് കൂടാതെ സലാർ എന്ന പ്രഭാസ് ചിത്രവും ഹോംബാലെ നിർമ്മിക്കുന്നുണ്ട്. കെജിഫ് ചാപ്റ്റർ 2 ഏപ്രിൽ 14ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.