“റുതുരാജിന്റെ വെടിക്കെട്ട്, ധോണിയുടെ ഫിനിഷിംഗ്”; ചെന്നൈയ്ക്ക് 178 റൺസ്…
ഐപിഎൽ 2023ലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 179 റൺസ് വിജയലക്ഷ്യം ഒരുക്കിയിരിക്കുകയാണ് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ. ടോസ് വിജയിച്ച ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ചെന്നൈയുടെ ഓപ്പണർ റുതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ട് ബാറ്റിംഗ് (50 ബോളിൽ 92 റൺസ്) ആണ് ചെന്നൈയെ 178 റൺസിലേക്ക് എത്തിച്ചത്.
റുതുരാജിന്റെ ബാറ്റിൽ നിന്ന് റൺസ് ഒഴുകിയപ്പോൾ 200 കടക്കും എന്ന് വരെ തോന്നിയിരുന്നു. എന്നാൽ 23 റൺസ് നേടിയ മൊയ്‌ൻ അലി മാത്രമാണ് ചെന്നൈ നിരയിൽ ഭേദപ്പെട്ട പിന്തുണയും ബൗണ്ടറികളും കണ്ടെത്താൻ സാധിച്ചത്. ചെന്നൈയെ 150ൽ എത്തിച്ച് മടങ്ങിയ റുതുരാജിന് ശേഷം 180ന് അരികിലേക്ക് എത്തിച്ചത് ധോണിയുടെ ഫിനിഷിങ് മികവ് ആണ്. 7 ബോളുകൾ മാത്രം നേരിട്ട ധോണി 1 സിക്‌സും 1 ഫോറും അടിച്ചു 14 റൺസ് നേടി.
For his stunning 9⃣2⃣-run knock, @Ruutu1331 becomes the top performer from the first innings of the opening clash of #TATAIPL 2023 👌 👌 #GTvCSK | @ChennaiIPL
A summary of his innings 🔽 pic.twitter.com/wEJpDT3VXU— IndianPremierLeague (@IPL) March 31, 2023
ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ, മുഹമ്മദ് ഷമി, അൽസാരി ജോസഫ് എന്നിവർ 2 വിക്കറ്റുകൾ വീതവും ജോഷ് ലിറ്റിൽ ഒരു വിക്കറ്റും നേടി. 7 വിക്കറ്റ് നഷ്ടത്തിൽ ആണ് ചെന്നൈ 178 റൺസ് നേടിയത്.
റാഷിദ്-തേവാട്ടിയ സഖ്യത്തിന്റെ വക ക്ലൈമാക്സ് ട്വിസ്റ്റ്; ചെന്നൈയെ പരാജയപ്പെടുത്തി ഗുജറാത്ത്…
മറുപടി ബാറ്റിങിന് ഇറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. വൃദ്ധിമാൻ സാഹ (2 സിക്‌സും 2 ഫോറും ഉൾപ്പെടെ 16 ബോളിൽ 25 റൺസ്) തുടക്കം കുറിച്ച അക്രമം ശുഭ്മാൻ ഗിൽ തുടർന്നപ്പോൾ സായ് സുദർശൻ(3 ഫോർ ഉൾപ്പെടെ 17 ബോളിൽ 22 റൺസ്) മികച്ച പിന്തുണ നൽകി ഒപ്പം കൂടി. എന്നാൽ സുദർശൻ പുറത്തായതിന് ശേഷം എത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അധികം തുടരാൻ ആകാതെ പുറത്തായി. ഹാഫ് സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ 36 ബോളിൽ നിന്ന് 63 റൺസ് ആണ് നേടിയത്. 3 സിക്‌സും 6 ഫോറുകളും ആണ് ഗിൽ നേടിയത്. ഗിൽ പുറത്തായതിന് ശേഷം ഗുജറാത്തിന്റെ പ്രതീക്ഷ മുഴുവൻ വിജയ് ശങ്കറിലേക്ക് ചുരുങ്ങി. എന്നാൽ 18ആം ഓവറിൽ വിജയും മടങ്ങി. 21 ബോളിൽ 1 സിക്‌സും 2 ഫോറുകളും ഉൾപ്പെടെ 27 റൺസ് ആണ് വിജയ് നേടിയത്.
എന്നാൽ പ്രതീക്ഷകൾ അവസാനിച്ചു എന്ന ഘട്ടത്തിൽ 19ആം ഓവറിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ അടിച്ചു റാഷിദ് ഖാൻ എത്തി. തുടർന്ന് ഒരു ഫോർ കൂടി നേടിയ റാഷിദ് അടുത്ത ഓവർ രാഹുൽ തേവാട്ടിയ്ക്ക് കൈമാറി. 8 റൺസ് വിജയ ലക്ഷ്യമായ ആ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ (ഒരു സിക്‌സും ഒരു ഫോറും) തന്നെ രാഹുൽ ഗുജറാത്തിന് വിജയം സമ്മാനിച്ചു. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് പരാജയപ്പെടുത്തി.