in

മമ്മൂട്ടിയുടെ ഗ്ലാമർ; മെഗാസ്റ്റാറിന്‍റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് മിയ പറയുന്നു!

മമ്മൂട്ടിയുടെ ഗ്ലാമർ; മെഗാസ്റ്റാറിന്‍റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് മിയ പറയുന്നു!

മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടി എങ്ങനെ ചെറുപ്പമായി ഇരിക്കുന്നു എന്നത് മലയാളികൾ ഒരുപാട് അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്. എന്താ മമ്മൂക്കയുടെ ഗ്ലാമറിന്‍റെ രഹസ്യം എന്നത് നിരവധി തവണ മമ്മൂട്ടിയും നേരിട്ട ഒരു ചോദ്യം ആണ്. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് സഹതാരം മിയ ജോര്‍ജ്ജ് അടുത്തിടെ സംസാരിക്കുക ഉണ്ടായി. പരോൾ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ ആണ് മിയ ഇക്കാര്യങ്ങൾ മനസിലാക്കിയത്. ആരോഗ്യ കാര്യങ്ങളിൽ ഒരുപാട് ശ്രദ്ധിക്കുന്ന ആളാണ് മമ്മൂക്ക എന്ന് മിയ പറയുന്നു.

‘മമ്മൂക്കയുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും ഒക്കെ പ്രധാന കാരണം അദ്ദേഹം ഇത്രെയും വർഷങ്ങളായി പാലിച്ചുകൊണ്ട് പോകുന്ന ആഹാരകാര്യത്തിലെ ശ്രദ്ധ ആണ്’ – മിയ പറയുന്നു. ലൊക്കേഷനിൽ വെച്ചുള്ള രണ്ടു അനുഭവങ്ങളും മിയ ഓർത്തെടുത്തു. പഴംപൊഴിയും ബീഫും കഴിക്കുന്നില്ലേ എന്ന് ചോദിച്ച മിയയോട് എണ്ണയാണ് അതുകൊണ്ടു വേണ്ട എന്ന് മമ്മൂക്ക പറഞ്ഞു. പാൽ അത്ര നന്നാവില്ല എന്ന് സഹായി ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ മമ്മൂക്ക ചായ കുടിക്കാതെ തിരിച്ചു കൊടുത്തു വിട്ടു. അത്രമാത്രം ആരോഗ്യ ശ്രദ്ധ മമ്മൂക്കയ്ക്ക് ഉണ്ടെന്നു മിയ പറയുന്നു.

 

 

അതെ പോലെ എന്തിനെപ്പറ്റിയും നല്ല അറിവാണ് മമ്മൂക്കയ്ക്ക് എന്ന് മിയ പറയുന്നു. ‘സംശയങ്ങൾ ഉണ്ടായാൽ ഗൂഗിളിൽ തിരഞ്ഞു ഉറപ്പു വരുത്തിയിട്ടേ അദ്ദേഹം മറ്റു വിഷയത്തിലേക്ക് കടക്കൂ. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനുമുള്ള മനസ്സും അദ്ദേഹത്തിനുണ്ട്.’ – മിയ പറഞ്ഞു.

മമ്മൂട്ടിയുടെ സഹോദരി വേഷത്തിൽ ആണ് മിയ പരോൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ശരത്ത് സന്ദിത്ത് ഒരുക്കിയ ഈ ചിത്രം ഈ മാസം അവസാനം തീയേറ്ററുകളിൽ എത്തും. സഖാവ് അലക്സ് ആയി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിൽ നായിക ഇനിയ ആണ്.

 

ഇരുട്ടിന്‍റെ മറവിൽ ‘ഒടിയൻ’; ചിത്രത്തിലെ പുതിയ സ്റ്റിൽ പങ്കുവെച്ച് മോഹൻലാൽ!

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു ബോളിവുഡിനെയും ഞെട്ടിച്ചു ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ട്രെയിലർ!