ചുവപ്പിന്‍റെ കലിപ്പിൽ മമ്മൂട്ടി; പരോൾ ടീസറിന്‌ മികച്ച പ്രതികരണങ്ങൾ!

0

ചുവപ്പിന്‍റെ കലിപ്പിൽ മമ്മൂട്ടി; പരോൾ ടീസറിന്‌ മികച്ച പ്രതികരണങ്ങൾ!

നവാഗതനായ ശരത് സന്ദിത് ഒരുക്കുന്ന മമ്മൂട്ടി ചിത്രം പരോളിന്‍റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയിലെ മഹാ നടനെ ഒരിക്കൽ കൂടി കാണാൻ കഴിയും എന്ന സൂചന തന്നെ ആണ് 40 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ടീസർ സൂചിപ്പിക്കുന്നത്.

സഖാവ് അലക്സ് എന്ന കഥാപാത്രമായി മമ്മൂട്ടി ടീസറിൽ നിറഞ്ഞു നിൽക്കുന്നു. അലക്സ് എന്ന കഥാപാത്രത്തിന്‍റെ വിവിധ ജീവിതഘട്ടങ്ങൾ ചിത്രത്തിൽ ഉണ്ട്. ജയിൽ തടവുകാരനായും കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന അലക്സിനെയും ടീസറിൽ കാണാം. മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തിലെ മറ്റു താരങ്ങളും ടീസറിൽ മിന്നി മായുന്നുണ്ട്. ബാഹുബലി ആദ്യ ഭാഗത്തിലെ വില്ലൻ പ്രഭാകർ ടീസറിൽ ഉണ്ട്. പ്രഭാകറും തടവുകാരന്‍റെ കുപ്പായത്തിൽ ആണ് പ്രത്യക്ഷപ്പെടുന്നത്.

മിയ, ഇനിയ, മുത്തുമണി, സിദ്ദിഖ്, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, സുധീർ കരമന, കലാഭവൻ ഹനീഫ്, ശശി കലിംഗ, സിജോ വർഗീസ്, ഇർഷാദ്, ബാലാജി, അരിസ്റ്റോ സുരേഷ് തുടങ്ങിയ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

അജിത് പൂജപ്പുര ആണ് തിരക്കഥ ഒരുക്കിയത്. പരോൾ നിർമ്മിച്ചിരിക്കുന്നത് ആന്റണി ഡിക്രൂസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസ് ആണ്. ഛായാഗ്രാഹകൻ എസ് ലോകനാഥൻ ആണ്. സ്റ്റണ്ട് സിൽവ ആണ് ചിത്രത്തിനായി സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം മാർച്ച് അവസാന വാരം തീയേറ്ററുകളിൽ എത്തും.

ടീസര്‍ കാണാം: