L370 പ്രഖ്യാപിച്ച് മോഹൻലാൽ; ജൂഡ് ആന്റണി ജോസഫ് ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്

തരുൺ മൂർത്തി ഒരുക്കിയ അതിമനോഹരത്തിനു ശേഷം വീണ്ടും മോഹൻലാൽ ചിത്രം നിർമ്മിക്കാൻ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ആരംഭിക്കും. ഒരു മാസ്സ് ആക്ഷൻ കോമഡി ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം L370 ആയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോൾ വിഷ്ണു മോഹൻ ഒരുക്കുന്ന “ഓപ്പറേഷൻ ഗംഗ” ആണ് മോഹൻലാൽ ചെയ്യുന്ന ചിത്രം. അതിനു ശേഷം ആശീർവാദ് സിനിമാസ്, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അനൂപ് സത്യൻ ചിത്രവും, ജോൺ ആൻഡ് മേരി ക്രിയേറ്റിവ് നിർമ്മിക്കുന്ന ദിലീഷ് പോത്തൻ ചിത്രം നെടുങ്കണ്ടം മിറാക്കിളും മോഹൻലാൽ ചെയ്യും. ഇതിനു ശേഷമാണ് ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്യുക.
ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിൽ മോഹൻലാൽ അതിഥി താരമായി എത്തിയിരുന്നു. തരുൺ മൂർത്തി ഒരുക്കിയ “അതിമനോഹരം” ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. രജനികാന്ത് നായകനായ ജയിലർ 2 , ജയസൂര്യ നായകനായ “കത്തനാർ” എന്നീ ചിത്രങ്ങളിലെ അതിഥി വേഷങ്ങളിലൂടെയും അദ്ദേഹം ഈ വർഷം പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.

