in

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു ബോളിവുഡിനെയും ഞെട്ടിച്ചു ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ട്രെയിലർ!

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു ബോളിവുഡിനെയും ഞെട്ടിച്ചു ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ട്രെയിലർ!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ‘പെപ്പെ’ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനം കവർന്ന ആന്റണി വർഗീസ് തന്‍റെ രണ്ടാമത്തെ ചിത്രവുമായി വരുവാണ്‌. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിരുന്നു. മികച്ച അഭിപ്രായങ്ങൾ നേടിയ ഈ ട്രെയിലർ ചിത്രത്തിനോടുള്ള പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിച്ചിരിക്കുന്നു. ഭാഷകൾ പോലും ഭേദിച്ചുള്ള പ്രശംസ ആണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്.

ബോളിവുഡിൽ നിന്നാണ് ചിത്രത്തിന് പ്രശംസ ലഭിച്ചത് എന്നത് കൗതുകം ആകുന്നു. ജാക്കി ഷെറഫ്, സുനിൽ ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങൾ ആണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ട്രെയിലർ കണ്ടു പ്രശംസിച്ചത്. ഒപ്പം നായകൻ ആന്റണി വർഗീസിന് ആശംസകൾ അറിയിക്കാനും താരങ്ങൾ മറന്നില്ല.

 

 

സിനിമ ആസ്വദിക്കാൻ ഭാഷ ഒരു തടസമല്ല എന്നും ഈ ട്രെയിലർ എന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു ആന്റണി (പെപ്പെ). റിലീസിനായി കാത്തിരിക്കുന്നു. അഭിനന്ദങ്ങൾ – ട്രെയിലർ പങ്കുവെച്ചു കൊണ്ട് സുനിൽ ഷെട്ടി ട്വീറ്റ് ചെയ്തത് ഇങ്ങനെ. ആശംസകൾ ആന്റണി. ഗംഭീര ട്രെയിലർ എന്നാണ് ജാക്കി ഷെറഫ് ട്വീറ്റ് ചെയ്തത്.

ടിനു പാപ്പച്ചൻ ആണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി സി ജോഷിയും സംവിധായകൻ ലിജോ ജോസും നടൻ ചെമ്പൻ വിനോദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോയും ചെമ്പൻ വിനോദും ചിത്രത്തിൽ അഭിനയിക്കുന്നും ഉണ്ട്. ഈ മാസം അവസാനം ചിത്രം തീയേറ്ററുകളിൽ എത്തും.

 

മമ്മൂട്ടിയുടെ ഗ്ലാമർ; മെഗാസ്റ്റാറിന്‍റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് മിയ പറയുന്നു!

നീരാളിയുടെ ഗ്രാഫിക്സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ളത്!