in

പുതിയ ചിത്രം മമ്മൂട്ടിക്ക് ഒപ്പമോ? രമേഷ് പിഷാരടിയുടെ പ്രതികരണം ഇങ്ങനെ…

പുതിയ ചിത്രം മമ്മൂട്ടിക്ക് ഒപ്പമോ? രമേഷ് പിഷാരടിയുടെ പ്രതികരണം ഇങ്ങനെ…

മിനി സ്ക്രീനിലെ മിന്നും താരമാണ് രമേഷ് പിഷാരടി. ഈ വർഷം ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രം ഒരുക്കി സംവിധായകനായും അദ്ദേഹം അരങ്ങേറ്റം നടത്തി. രമേഷ് പിഷാരടിയുടെ പുതിയ ചിത്രത്തിൽ നായകൻ മമ്മൂട്ടി ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുക ആണ് രമേഷ് പിഷാരടി.

പ്രചരിക്കുന്ന വാർത്തകൾ താനും കണ്ടു എന്ന് അദ്ദേഹം പ്രതികരിച്ചു. തുടർന്ന് രമേഷ് പിഷാരടി പറയുന്നു: ‘കൈയിൽ ഒരു നല്ല കഥ ഉണ്ട്. മമ്മൂക്കയ്ക്ക് അതിന് ജീവൻ നൽകാൻ കഴിയും. എന്നാൽ ഇതൊരു ആഗ്രഹം മാത്രമാണ്, തീരുമാനം ആയിട്ടില്ല. മമ്മൂക്കയോട് ഇതിനെ പറ്റി സംസാരിച്ചിട്ട് കൂടി ഇല്ല.’

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. പുതിയ ചിത്രത്തിന്‍റെ കാര്യങ്ങൾ ഒന്നും തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഒരുപക്ഷെ ഒരു മമ്മൂട്ടി ചിത്രം സംഭവിച്ചേക്കാം എന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.

ഇപ്പോൾ മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ആർ റെഡ്ഢിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ‘യാത്ര’ എന്ന ചിത്രത്തിന്‍റെ തിരക്കിൽ ആണ് മമ്മൂട്ടി ഇപ്പോൾ. അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ആണ്. മാമാങ്കം, ഉണ്ട, രാജാ 2, കോട്ടയം കുഞ്ചച്ചൻ 2 തുടങ്ങിയവ ആണ് മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങൾ.

സൂര്യയ്ക്ക് പിറന്നാൾ സമ്മാനമായി രണ്ട് പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവന്നു!

മോഹൻലാൽ-ഷാജി-രഞ്ജി കൂട്ടുകെട്ട് മൂന്നാംമുറയുടെ രണ്ടാം ഭാഗത്തിനായി കൈകോർക്കുന്നു?