in , ,

ആവേശത്തിന് ശേഷം ജിത്തു മാധവൻ സൂര്യയ്ക്കൊപ്പം; ‘സീൻ’ ടൈറ്റിൽ ടീസർ പുറത്തിറങ്ങി

ആവേശത്തിന് ശേഷം ജിത്തു മാധവൻ സൂര്യയ്ക്കൊപ്പം; ‘സീൻ’ ടൈറ്റിൽ ടീസർ പുറത്തിറങ്ങി

തുടർച്ചയായ രണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം മലയാളി സംവിധായകൻ ജിത്തു മാധവൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ‘സീൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ ചിത്രം 2026-ലെ ദീപാവലി റിലീസായി നവംബർ ആറിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ജ്യോതികയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.

സൂര്യയുടെ മാസ്സ് ആക്ഷനും കോമഡിയും ഇഴചേരുന്ന ഒരു പക്കാ സ്റ്റൈലിഷ് എന്റർടൈനറായിരിക്കും ചിത്രമെന്നാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന. മലയാളികൾക്ക് ഏറെ ആവേശമുണർത്തുന്ന മറ്റൊരു ഘടകം ഈ ചിത്രത്തിലെ താരനിരയാണ്. നസ്രിയ നസിം നായികയായി എത്തുമ്പോൾ, യുവതാരം നസ്‌ലനും ഒരു നിർണായക വേഷത്തിൽ സൂര്യയ്ക്കൊപ്പം വെള്ളിത്തിരയിൽ എത്തുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഈ ചിത്രത്തിലൂടെ തമിഴിൽ തന്റെ ആദ്യ ചുവടുവെപ്പ് നടത്തുകയാണ്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ അവകാശം സോണി മ്യൂസിക് സൗത്ത് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

രോമാഞ്ചം, ആവേശം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്. വിനീത് അഗസ്റ്റിൻ ക്യാമറയും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിക്കുന്നു. അശ്വിനി കാലേയാണ് പ്രൊഡക്ഷൻ ഡിസൈനർ. ചേതൻ ഡിസൂസ സംഘട്ടന രംഗങ്ങളും ഒരുക്കുന്നു. പിആർഒ – ശബരി.

L370 പ്രഖ്യാപിച്ച് മോഹൻലാൽ; ജൂഡ് ആന്റണി ജോസഫ് ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്