in , ,

കോമയിൽ നിന്നുണർന്നപ്പോൾ സൂപ്പർ പവർ! സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയിലർ എത്തി

കോമയിൽ നിന്നുണർന്നപ്പോൾ സൂപ്പർ പവർ! സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയിലർ എത്തി

അസാധാരണമായ ഒരു കഴിവ് ലഭിക്കുന്ന സാധാരണക്കാരന്റെ കഥയുമായി എത്തുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സംഗീത് പ്രതാപും ഷറഫുദ്ദീനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം സെപ്റ്റംബർ 18-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

കോമ അവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന നായകന് അവിശ്വസനീയമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അസാധാരണമായ ഈ കേൾവിശക്തിക്ക് പുറമെ നായകന് മറ്റെന്തെങ്കിലും കഴിവുകൾ ലഭിച്ചിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്ന സംഭാഷണങ്ങൾ ട്രെയ്‌ലറിനെ കൂടുതൽ രസകരമാക്കുന്നു. ചിത്രത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന സുപ്രധാന കഥാപാത്രങ്ങളായാണ് ഷറഫുദ്ദീനും അഖില ഭാർഗവനും സ്ക്രീനിലെത്തുന്നത്. സംഗീത് പ്രതാപ് – ഷറഫുദ്ദീൻ കൂട്ടുകെട്ടിന്റെ മികച്ച ഓൺ-സ്ക്രീൻ കെമിസ്ട്രി തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം എന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.

ഒരു സാധാരണ കോമഡി ചിത്രം എന്നതിലുപരി മികച്ച സാങ്കേതിക തികവോടെയാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത് എന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അസാധാരണമായ കേൾവിശക്തിയെ ചുറ്റിപ്പറ്റിയുള്ള കഥയായതിനാൽ, ശബ്ദമിശ്രണത്തിലും സൗണ്ട് ഡിസൈനിങ്ങിലും വലിയ പ്രാധാന്യമുണ്ടാകുമെന്ന് തീർച്ച. നടി നിലീൻ സാന്ദ്രയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, പാർവ്വതി ആർ കൃഷ്ണ, കിരൺ പീതാംബരൻ തുടങ്ങി വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിംഗും നിർവഹിക്കുന്നു. മുജീബ് മജീദാണ് സംഗീത സംവിധായകൻ. പ്രമുഖ ഓഡിയോ കമ്പനിയായ തിങ്ക് മ്യൂസിക്കിനാണ് ഗാനങ്ങളുടെ അവകാശം. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ദി പ്ലോട്ട് പിക്ചേഴ്സാണ് സ്വന്തമാക്കിയിരിക്കുന്നത്.

സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

ആവേശത്തിന് ശേഷം ജിത്തു മാധവൻ സൂര്യയ്ക്കൊപ്പം; ‘സീൻ’ ടൈറ്റിൽ ടീസർ പുറത്തിറങ്ങി