in

മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടിയിൽ എത്തും; സ്ഥിരീകരിച്ചു സംവിധായിക റത്തീന…

മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടിയിൽ എത്തും; സ്ഥിരീകരിച്ചു സംവിധായിക റത്തീന…

മമ്മൂട്ടി ചിത്രം ‘പുഴു’ ഒടിടി റിലീസ് ആണെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് എന്ന് റിപ്പോർട്ട് ചെയ്തത് ലെറ്റ് സ് ഒടിടി ഗ്ലോബൽ ആയിരുന്നു . എന്നാൽ സോണി ലിവ് , ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവർ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോളിതാ പുഴുവിന്റെ സംവിധായിക രത്തീന ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുക ആണ്.

ചിത്രം ഉടൻ വരുന്നു എന്ന ക്യാപ്ഷൻ നൽകി ഒടിടി റിലീസ് സംബന്ധിച്ച വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുക ആണ് സംവിധായിക. സോണി ലിവിൽ ആണ് ചിത്രം എത്തുന്നത് എന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട് . ആദ്യമായി ഡയറക്റ്റ് ഒ ടി ടി റിലീസ് ആയി എത്തുന്ന മമ്മൂട്ടി ചിത്രം എന്ന വിശേഷണവും ഇതോട് കൂടി പുഴുവിന് ലഭിച്ചിരിക്കുക ആണ്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് സഹനിര്‍മ്മാതാവ് ആണ്. 

ഒടിടി റിലീസ് ഉറപ്പായിച്ചു എങ്കിലും ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. താമസിക്കാതെ തന്നെ റിലീസ് പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.രത്തീനയുടെ ആദ്യ സംവിധാന സംരംഭവമാണ് പുഴു. കഥ ഒരുക്കിയത് ‘ഉണ്ട’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആണ്. ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് പുഴുവിന്‍റെ തിരക്കഥ രചിച്ചത്. വൈറസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷറഫ്, സുഹാസ് ഒരുക്കുന്ന തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ നടി പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യകതയും ചിത്രത്തിന് ഉണ്ട്.

അതെ സമയം, സോണി ലിവ് ദുൽഖർ ചിത്രമായ ‘സല്യൂട്ട്’ ഒടിടി റിലീസ് ആയി എത്തിക്കുക ആണ്. മാർച്ച് 18 ആണ് ഈ ചിത്രത്തിന്റെ റിലീസ്. ഇതിൽ നടപടി എന്നോണം തിയേറ്റർ ഉടമകളുടെ അസോസിയേഷൻ ആയ ഫിയോക് ദുൽഖറിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട് .

മകന്‍ പോലും വെറുക്കുന്ന റോളില്‍ മമ്മൂട്ടി; ‘പുഴു’ ടീസർ…

ദുൽഖറിന് ഫിയോക്കിന്‍റെ വിലക്ക്; സിനിമകളുമായി സഹകരിക്കില്ല…

പാൻ ഇന്ത്യൻ തരംഗത്തിൽ അല്ലു; നായകൻ ആക്കാൻ രാജമൗലി ഒരുങ്ങുന്നു…