in

തീയേറ്ററിലേക്ക് ഇല്ല, മമ്മൂട്ടിയുടെ ആദ്യ ഒടിടി ചിത്രം ആകാൻ ‘പുഴു’…

തീയേറ്ററിലേക്ക് ഇല്ല, മമ്മൂട്ടിയുടെ ആദ്യ ഒടിടി ചിത്രം ആകാൻ ‘പുഴു’…

‘പുഴു’ എന്ന മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചപ്പോളും ടീസർ റിലീസ് ചെയ്തപ്പോളും ഒക്കെയും സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായി. നവഗതയായ രത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പാർവതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യമായി ആണ് മമ്മൂട്ടി – പാര്‍വതി കൂട്ട്കെട്ട് ഒന്നിക്കുന്നത്.

ഈ ചിത്രത്തിന് തിയേറ്റർ റിലീസിന് ഉണ്ടാവില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മമ്മൂട്ടിയുടെ ആദ്യ ഒടിടി റിലീസ് ആയി ‘പുഴു’ എത്തും എന്നാണ് റിപ്പോർട്ട്. സോണി ലിവ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നു എന്ന് ലെറ്റ്സ് ഒടിടി ഗ്ലോബൽ ആണ് റിപ്പോർട്ട് ചെയ്തത്.

നിരവധി ഹിറ്റ് ചിത്രങ്ങളുമായി ഒടിടി തരംഗം കോവിഡ് കാലത്ത് തീർത്തപ്പോളും ഒടിടി പ്ലാറ്റ്ഫോമിൽ മമ്മൂട്ടി ചിത്രങ്ങൾ ഒന്നും എത്തിയിരുന്നില്ല. തിയേറ്റർ റിലീസിന് ശേഷമുള്ള മമ്മൂട്ടി ചിത്രങ്ങൾ മാത്രമാണ് ഒടിടിയിൽ എത്തിയിരുന്നത്. ഇപ്പോൾ മമ്മൂട്ടിക്കും ഒടിടി ഡയറക്റ്റ് റിലീസ് ലഭിക്കുകയാണ്.

ഷറഫ്, സുഹാസ്, ഹര്‍ഷാദ് ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നിരൂപ പ്രശംസ നേടിയ ഉണ്ട എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹര്‍ഷാദ് ആണ് പുഴുവിന് കഥ ഒരുക്കിയത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ എന്നിവര്‍ ആണ് മറ്റ് അഭിനേതാക്കള്‍. തേനി ഈശ്വരാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്നു. എസ് ജോർജ്ജ് ആണ് നിർമ്മാണം.

മമ്മൂട്ടിയ്ക്ക് കോവിഡ്, സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം നിർത്തി…

പാപ്പന് പാക്ക്അപ്പ് പറഞ്ഞ് ജോഷി; വരുന്നത് ക്രൈം ത്രില്ലർ…