in

ദുൽഖറിന് ഫിയോക്കിന്‍റെ വിലക്ക്; സിനിമകളുമായി സഹകരിക്കില്ല…

ദുൽഖറിന് ഫിയോക്കിന്‍റെ വിലക്ക്; സിനിമകളുമായി സഹകരിക്കില്ല, പ്രതിഷേധം സല്യൂട്ട് ഒടിടിയിലേക്ക് പോകുന്നതിനാൽ…

ദുൽഖർ സൽമാൻ നായകൻ ആകുന്ന പുതിയ ചിത്രം ‘സല്യൂട്ട്’ ഡയറക്റ്റ് ഒടിടി റിലീസിനായി തയ്യാർ എടുക്കുക ആണ്. മാർച്ച് 18ന് ആണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോളിതാ ഈ ചിത്രം ഒടിടിയിലേക്ക് പോകുന്നതിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുക ആണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.

ദുൽഖർ സൽമാന്റെ ചിത്രങ്ങളുമായി സഹകരിക്കില്ല എന്ന് അറിയിച്ചിരിക്കുക ആണ് ഫിയോക്. സല്യൂട്ട് തീയേറ്ററുകളിൽ എത്തിക്കാനായി കരാർ ഒപ്പിട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ദുൽഖറിന്റെ മറ്റ് ഭാഷാ ചിത്രങ്ങളുമായും സഹകരിക്കില്ല എന്നും തീരുമാനം എടുത്തിട്ടുണ്ട്.

ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് ആണ് സല്യൂട്ട് നിർമ്മിച്ചിരിക്കുന്നത്. ജനുവരിയിൽ റിലീസ് ആവേണ്ടിയിരുന്ന ചിത്രമായുന്നു ഇത്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റിലീസ് മാറ്റി വെക്കുക ആയിരുന്നു. ശേഷം ചിത്രം ഒടിടിയിലേക്ക് നൽകാൻ സല്യൂട്ട് ടീം തീരുമാനിക്കുക ആയിരുന്നു.

ബോബി – സഞ്ചയ് ടീമിന്റെ തിരക്കഥയിൽ ഒരുക്കിയ സല്യൂട്ട് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും സല്യൂട്ടിന് ഉണ്ട്. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്. ‘കുറുപ്പ്’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം തീയേറ്ററുകളിൽ എത്തുന്ന ദുൽഖറിന്റെ മലയാള ചിത്രം എന്ന നിലയിൽ ശ്രദ്ധകേന്ദ്രമായതിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് പോയത്.

ഒടിടിയും താര കേന്ദ്രീകൃതമാണ് എന്ന് സംവിധായകൻ രഞ്ജിത്ത്…

മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടിയിൽ എത്തും; സ്ഥിരീകരിച്ചു സംവിധായിക റത്തീന…