മകന്‍ പോലും വെറുക്കുന്ന റോളില്‍ മമ്മൂട്ടി; ‘പുഴു’ ടീസർ…
മമ്മൂട്ടിയെയും പാർവതിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്നത് കൊണ്ടും ടൈറ്റിൽ കൊണ്ടും സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു ഈ ചിത്രം.
ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ടീസര്‍ നല്‍കുന്ന സൂചന മകന്‍ വെറുക്കുന്ന ഒരു അച്ഛന്‍റെ റോളില്‍ ആണ് മമ്മൂട്ടി എത്തുന്നത് എന്നാണ്. ടീസര്‍ കാണാം:
ചിത്രത്തിന്റെ കഥ ഒരുക്കിയത് ഹർഷദ് ആണ്. ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹർഷദ് കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിന് ഉണ്ട്. ഷർഫുവും സുഹാസും ഹർഷദും ചേർന്നാണ് പുഴുവിന് തിരക്കഥ ഒരുക്കിയത്.
തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്നു. കലാ സംവിധാനം മനു ജഗത്. ജെക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസ് ആണ് വിതരണം.