in

ദുൽഖർ ചിത്രം ‘സല്യൂട്ട്’ ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു…

ദുൽഖർ ചിത്രം ‘സല്യൂട്ട്’ ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു…

യുവ താരം ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സല്യൂട്ട്’. ജനുവരി മാസം തീയേറ്ററുകളിൽ എത്തേണ്ടയിരുന്ന ചിത്രം കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ റിലീസ് മാറ്റി വെച്ചിരുന്നു. ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സോണി ലിവ് ആണ് ചിത്രം ഒടിടിയിൽ എത്തിക്കുന്നത്. ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം സല്യൂട്ട് ടീമിന്റെ ഭാഗത്ത്‌ നിന്ന് ഇത് വരെയും ഉണ്ടായിട്ടില്ല എങ്കിലും അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചു എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തു. ഈ മാസം തന്നെ ചിത്രത്തിന് റിലീസ് ഉണ്ടാവും എന്നാണ് വിവരം.

തീയേറ്ററുകളിലെ സിറ്റിംഗ് കപ്പാസിറ്റി നൂറ് ശതമാനം ആക്കിയ സ്ഥിതിക്ക് ഇത്തരത്തിൽ ഒരു തീരുമാനം സല്യൂട്ട് ടീമിന്റെ ഭാഗത്ത്‌ നിന്ന് വന്നത് ഒരു സർപ്രൈസ് ആയിരിക്കുക ആണ്. കുറുപ്പ് എന്ന വമ്പൻ ബോക്സ് ഓഫീസ് ഹിറ്റിന് ശേഷം വരുന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രം എന്ന നിലയിൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ഇത്. ബോബി സഞ്ജയ് കൂട്ട്കെട്ട് തിരക്കഥ ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് ദുൽഖർ സൽമാൻ എത്തുന്നത്. ആദ്യമായാണ് ദുൽഖർ ഒഎസ് ചിത്രത്തിൽ മുഴുനീള പോലീസ് വേഷത്തിൽ എത്തുന്നത്.

ഈ ചിത്രത്തിലൂടെ ബോളിവുഡ് നടി ഡയാന പെന്റി നായികയായി മലയാളം അരങ്ങേറ്റം കുറിക്കുക ആണ്. മനോജ് കെ ജയൻ, വിജയരാഘവൻ, ലക്ഷ്മി ഗോപാലസ്വാമി, സായികുമാർ എന്നിരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേ സമയം, കഴിഞ്ഞ ദിവസം ദുൽഖറിന്റെ തമിഴ് – തെലുങ്ക് ചിത്രം ഹേ സിനാമിക തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. കാജൽ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവർ നായികമാർ ആയി എത്തിയ ചിത്രം ബൃന്ദ മാസ്റ്ററുടെ അരങ്ങേറ്റ സംവിധാന സംരംഭം കൂടിയാണ്.

‘ഈ അമൽ നീരദ് പടം ഒന്നൊന്നര പടമോ’; ഭീഷ്മ പർവ്വം റിവ്യൂ…

ആദ്യ ദിന ട്രാക്കഡ് കളക്ഷനിൽ ഒടിയനെ പിന്നിലാക്കി ‘ഭീഷ്മ പർവ്വം’…