in

മൈ സ്റ്റോറി ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി; സ്വല്പം വൈകിയെങ്കിലും നന്ദി പറഞ്ഞു പാർവതിയും!

മൈ സ്റ്റോറി ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി; സ്വല്പം വൈകിയെങ്കിലും നന്ദി പറഞ്ഞു പാർവതിയും!

കസബ എന്ന മമ്മൂട്ടി ചിത്രത്തെ വിമർശിച്ചതിനെ തുടർന്ന് നടി പാർവതി നേരിട്ട ഓൺലൈൻ അക്രമം വലിയ ചർച്ച ആയിരുന്നു. പിന്നീട് ഈ ആക്രമണം പാർവതിയുടെ ചിത്രത്തിനോടായി. മൈ സ്റ്റോറി എന്ന ചിത്രം ആണ് യൂട്യൂബിൽ ഡിസ്‌ലൈക്ക് ആക്രമണം നേരിട്ടത്. അവസാനം ദേ ഇപ്പോൾ മൈ സ്റ്റോറി ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നു. ഏവരെയും ഞെട്ടിച്ചു കൊണ്ട് സാക്ഷാൽ മമ്മൂട്ടി തന്നെ ആണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കിയത്.

നായകൻ പൃഥ്വിരാജ് ഉൾപ്പെടെ ഉള്ള താരങ്ങളും അണിയറപ്രവർത്തകർ ടീസർ പുറത്തിറക്കിയ മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചിരുന്നു. പാർവതിയുടെ നന്ദി മാത്രം വന്നില്ല. തുടർന്ന് അതായി ചർച്ച. പിന്നീട് വൈകി ആണെകിലും പാർവതിയും മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞിരിക്കുന്നു.

എന്നാൽ പാർവതിയുടെ നന്ദി പറച്ചിൽ ചിലർക്ക് അത്ര പിടിച്ചിട്ടും ഇല്ല. മമ്മൂട്ടിയ്ക്ക് അർഹിച്ച ബഹുമാനം നൽകാതെ ആണ് പാർവതിയുടെ നന്ദി പറച്ചിൽ എന്നാണ് ഇക്കൂട്ടർ പറയുന്നത്. മമ്മൂക്ക എന്നോ മമ്മൂട്ടി സര്‍ എന്നോ വിളിക്കാതെ മമ്മൂട്ടി എന്ന് മാത്രം വിളിച്ചത് ആണ് കാരണം ആയി ഇക്കൂട്ടര്‍ പറയുന്നത്.

നവാഗതയായ രോഷ്ണി ദിനകറാണ് മൈ സ്റ്റോറി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് അവസാന വാരം പുറത്തിറങ്ങും. മമ്മൂട്ടി ചിത്രം പരോളും തീയേറ്ററുകളിൽ എത്തുന്നത് അതെ ആഴ്ച തന്നെ ആണ്.

 

മൈ സ്റ്റോറി ട്രെയിലര്‍ കാണാം:

ചുവപ്പിന്‍റെ കലിപ്പിൽ മമ്മൂട്ടി; പരോൾ ടീസറിന്‌ മികച്ച പ്രതികരണങ്ങൾ!

‘എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്’; ഇര ടീസർ കാണാം