പൃഥ്വിരാജും പാർവതിയും ഒന്നിച്ച ‘മൈ സ്റ്റോറി’ ജൂലൈ ആറിന് എത്തുന്നു!
പാർവതിയും പൃഥ്വിരാജും നായികാനായകന്മാർ ആയി അഭിനയിച്ച മൈ സ്റ്റോറി ജൂലൈ ആറിന് തീയേറ്ററുകളിൽ എത്തുന്നു. നവാഗതയായ റോഷ്ണി ദിനകർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഒക്കെ മുൻപ് പുറത്തിറങ്ങിയിരുന്നു. ഈ വർഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ പൃഥ്വിരാജ് ചിത്രം എന്ന പ്രത്യേകതയും മൈ സ്റ്റോറിക്ക് ഉണ്ട്. ഒരുപാട് പ്രതിസന്ധികൾക്ക് ശേഷം ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
ശങ്കർ രാമകൃഷ്ണൻ ആണ് മൈ സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഷാൻ റഹ്മാൻ ആണ്. പൃഥ്വിരാജിനെയും പർവതിയെയും കൂടാതെ മനോജ് കെ ജയൻ, മണിയൻപിള്ള രാജു, നന്ദു തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് – പാർവതി ടീം ഒന്നിക്കുന്ന ചിത്രം എന്നത് മൈ സ്റ്റോറിയുടെ മറ്റൊരു പ്രത്യേകത ആണ്. ഇരുവരും അഞ്ജലി മേനോൻ ഒരുക്കുന്ന കൂടെ എന്ന ചിത്രത്തിലും പ്രധാന വേഷം കൈകാരം ചെയ്യുന്നുണ്ട്. ഈ ചിത്രവും ഈ മാസം തന്നെ തീയേറ്ററുകളിൽ എത്തും.