in

കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപനത്തോടെ ഒതുങ്ങുന്നു? ചിത്രത്തിനെതിരെ ആദ്യ ഭാഗത്തിന്‍റെ നിര്‍മ്മാതാവ്

കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപനത്തോടെ ഒതുങ്ങുന്നു? ചിത്രത്തിനെതിരെ ആദ്യ ഭാഗത്തിന്‍റെ നിര്‍മ്മാതാവ്

ആട് 2 വിന്റെ വിജയാഘോഷ ചടങ്ങിൽ വെച്ച് ഫ്രൈഡേ ഫിലിംസ് മലയാള സിനിമയെ ഞെട്ടിച്ച ഒരു പ്രഖ്യാപനം നടത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ തിരികെ കൊണ്ടുവരുന്നു എന്ന പ്രഖ്യാപനം സാക്ഷാൽ മമ്മൂട്ടിയെ സാക്ഷി ആക്കി തന്നെ ആയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയും ഇത് ആഘോഷമാക്കി. എന്നാൽ ഇപ്പോൾ ആദ്യ ഭാഗത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന് എതിരായി രംഗത്ത് വന്നിരിക്കുക ആണ്.

കോട്ടയം കുഞ്ഞച്ചന്റെ ആദ്യ ഭാഗം നിർമ്മിച്ച എം മണി പ്രതികരണവുമായി എത്തിയിരിക്കുക ആണ്. കോട്ടയം കുഞ്ഞച്ചന്റെ തുടർഭാഗങ്ങൾ ചെയ്യാൻ ഒരു കമ്പനിയ്ക്കും നൽകിയിട്ടില്ല എന്നും പൂർണ അവകാശം തന്റെ പേരിൽ ആണെന്നും എം മണി പറഞ്ഞു. വാക്കാൽ പോലും ഒരു അനുമതിയും നൽകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

വിജയ് ബാബു തന്നെ വന്നു കണ്ടു സംസാരിച്ചിരുന്നു, എന്നാൽ അതിൽ കൂടുതലാണ് ഒന്നും തന്നെ നടന്നിട്ടില്ല എന്നും എം മണി പറയുന്നു. എന്നാൽ നിയമപരമായി തത്കാലം മുന്നോട്ടു പോകുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം സംവിധാനം ചെയ്ത സുരേഷ് ബാബുവും തന്റെ പ്രതികരണം അറിയിച്ചു. രണ്ടാം ഭാഗത്തിന്റെ കാര്യം പ്രൊഡക്ഷൻ മാനേജർ വിളിച്ചപ്പോൾ ആണ് അറിയുന്നത് എന്ന് സുരേഷ് പറഞ്ഞു. എന്നാൽ രണ്ടാം ഭാഗം ചെയ്യുന്നവരോട് എതിർപ്പില്ലെന്നും, പക്ഷെ കുഞ്ഞച്ചനെ നശിപ്പിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ ചിത്രം ഒരുക്കാൻ കഴിഞ്ഞില്ലേലും മമ്മൂട്ടി ചിത്രം ഉണ്ടാകും എന്ന് വിജയ് ബാബു പറഞ്ഞു. ആട് ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുക്കിയ മിഥുൻ മാനുവൽ ആണ് ഈ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയെ ഹോളിവുഡുമായി കൈകോർപ്പിച്ചു കൊണ്ട് പൃഥ്വിരാജ്; സോണി പിക്ചർസ് മലയാളത്തിൽ!

യുവതാരം ദുൽഖർ സൽമാന് പ്രകാശ് രാജിന്‍റെ പ്രശംസ!