in

യുവതാരം ദുൽഖർ സൽമാന് പ്രകാശ് രാജിന്‍റെ പ്രശംസ!

യുവതാരം ദുൽഖർ സൽമാന് പ്രകാശ് രാജിന്‍റെ പ്രശംസ!

മലയാളത്തിന്‍റെ യുവതാരം ദുൽഖർ സൽമാന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ പ്രകാശ് രാജിന്‍റെ പ്രശംസ. ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനദി എന്ന ചിത്രത്തിൽ ജമിനി ഗണേശൻ ആയി ദുൽഖർ സൽമാൻ അഭിനയിച്ചിരുന്നു. ഇതേ ചിത്രത്തിൽ തന്നെ നിർമ്മാതാവ് ചക്രപാണി എന്ന കഥാപാത്രം ആയി പ്രകാശ് രാജ് അഭിനയിച്ചിട്ടുണ്ട്. കീർത്തി സുരേഷ് ആണ് സാവിത്രിയുടെ വേഷത്തിൽ എത്തുന്നത്. ദുൽഖർ സൽമാനും കീർത്തി സുരേഷും മികച്ച പ്രതിഭകൾ ആണെന്നും ഈ വേഷങ്ങൾ അവർ ഏറ്റെടുത്തത് തന്നെ അഭിനന്ദിക്കപ്പെടേണ്ട കാര്യം ആണെന്നുമാണ് പ്രകാശ് രാജ് പറയുന്നത്.

നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം റിലീസ് ചെയ്യും. സാമന്ത, നാഗ ചൈതന്യ, വിജയ് ദേവർകൊണ്ട , ശാലിനി പാണ്ഡെ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാമന്ത ഇതിൽ എത്തുന്നത് ഒരു പത്ര പ്രവർത്തക ആയാണ്. അനുഷ്ക ഷെട്ടിയും ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം തമിഴ്, മലയാളം ഭാഷകളിലും ഡബ് ചെയ്ത് എത്തും എന്നാണ് സൂചന.

 

 

ഇപ്പോൾ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാനായി പ്രകാശ് രാജ് കേരളത്തിൽ ഉണ്ട്. ഈ അവസരത്തിൽ ആണ് പ്രകാശ് രാജ് മഹാനദി എന്ന ചിത്രത്തെ കുറിച്ചും ദുൽഖർ സൽമാൻ, കീർത്തി സുരേഷ് എന്നിവരെ കുറിച്ചും മനസ്സ് തുറന്നത്. വളരെ മനോഹരമായ ഒരു ജീവിത കഥയാണ് ഈ ചിത്രം പറയുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. നടികയ്യാർ തിലകം എന്ന പേരിൽ ആണ് ഈ ചിത്രം തമിഴിൽ റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ ഒടിയനിൽ രാവുണ്ണി എന്ന പ്രതിനായകൻ ആയാണ് പ്രകാശ് രാജ് എത്തുന്നത്.

കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപനത്തോടെ ഒതുങ്ങുന്നു? ചിത്രത്തിനെതിരെ ആദ്യ ഭാഗത്തിന്‍റെ നിര്‍മ്മാതാവ്

മികച്ച അഭിപ്രായവുമായി മമ്മൂട്ടിയുടെ ‘പരോൾ’ ട്രെയിലർ മുന്നേറുന്നു!