മമ്മൂട്ടി ചിത്രമൊരുക്കി ദിലീപ് സംവിധാന രംഗത്തേക്ക്? പ്രതികരണവുമായി ദിലീപ് ആരാധകര്‍ രംഗത്ത്
നടന്‍മാര്‍ സംവിധായകരാകുന്നത് എന്നും വളരെ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരൻ തന്‍റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിച്ചപ്പോള്‍ ആരാധകരുടെ ആവേശം സോഷ്യല്‍ മീഡിയ കണ്ടത് ആണ്. സൂപ്പര്‍താരം മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ പോകുന്ന ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധായകന്‍റെ കുപ്പായം അണിയുന്നത്. അടുത്ത മാസം ഈ ചിത്രം ആരംഭിക്കുകയും ചെയ്യും. എന്നാൽ മറ്റൊരു താരം കൂടി സംവിധായകന്‍റെ വേഷം അണിയാൻ പോവുകയാണ് എന്ന വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു. ജനപ്രിയ നായകൻ ദിലീപ് മെഗാ സ്റ്റാർ മമ്മൂട്ടിയെ വെച്ച് ഒരു ചിത്രം ഒരുക്കി കൊണ്ട് സംവിധാന രംഗത്തേക്ക് കടക്കുന്നു എന്നായിരുന്നു ഒരു ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്തത്.
സിബി കെ തോമസ് – ഉദയ കൃഷ്ണ ടീം ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കാൻ പോകുന്നതെന്നും, ഇതൊരു ആക്ഷൻ കോമഡി ചിത്രമാണ് എന്നും, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ് ചിത്രമായി ഇതൊരുക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നുമൊക്കെ ആയിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ റിപ്പോർട്ട്. ഈ വാര്‍ത്ത പ്രചാരം നേടിയതോടെ സോഷ്യല്‍ മീഡിയയില്‍ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ ഈ വാർത്ത പൂർണ്ണമായും തെറ്റാണു എന്ന് പറഞ്ഞു കൊണ്ട് ഇപ്പോൾ ദിലീപ് ആരാധകരുടെ ഓൺലൈൻ കൂട്ടായ്മയായ ദിലീപ് ഓൺലൈൻ രംഗത്ത് വന്നു കഴിഞ്ഞു. ഇങ്ങനെ ഒരു ചിത്രത്തെ പറ്റി ദിലീപോ, ഉദയകൃഷ്ണ – സിബി കെ തോമസ് ടീമോ അറിഞ്ഞിട്ടില്ല എന്നും തങ്ങൾ അവരുമായി ബന്ധപ്പെട്ടിരുന്നു എന്നും ദിലീപ് ഓൺലൈൻ പ്രതികരിച്ചു.
ജനപ്രിയ നായകന്‍ ദിലീപ് ഇപ്പോൾ രാമചന്ദ്ര ബാബുവിനെ പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്.
ദിലീപ് ഓണ്‍ലൈന്‍ കുറിപ്പ് വായിക്കാം: