in

ഡൽഹിയുടെ “ഷാ-ധവാൻ കൊടുങ്കാറ്റിൽ” ചെന്നൈ കീഴടങ്ങി…!

ഡൽഹിയുടെ “ഷാ-ധവാൻ കൊടുങ്കാറ്റിൽ” ചെന്നൈ കീഴടങ്ങി…!

ഐപിഎൽ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്ങിസിന് എതിരെ ഡൽഹി ക്യാപിറ്റൽസിന് ഗംഭീര വിജയം. പൃഥ്വി ഷാ – ശിഖർ ധവാൻ ഓപ്പണിങ് കൂട്ടുകെട്ടിന്റെ മിന്നും ബാറ്റിംഗ് മികവിൽ ആണ് ചെന്നൈ ഉയർത്തിയ 189 എന്ന വിജയലക്ഷ്യം മറികടന്നത്.

ആദ്യം ബാറ്റിംഗ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 8 പന്തുകളും 7 വിക്കറ്റുകളും ബാക്കിയാക്കി വിജയിച്ചു.

ടോസ് വിജയിച്ചു ഫീൽഡിങ് തിരഞ്ഞെടുത്തത് ഡൽഹി ക്യാപിറ്റൽസിന്റെ ബോളിങ് നിര ഓപ്പണിങ് കൂട്ടുകെട്ടിന്‌ പ്രഹരം ഏൽപ്പിച്ചു ആണ് തുടങ്ങിയത്. ചെന്നൈയുടെ ആദ്യ രണ്ട് വിക്കറ്റുകൾ നിമിഷം നേരം കൊണ്ട് നഷ്ടമായി. LBW യിലൂടെ ആവേശ് ഖാൻ ഡു പ്ലെസിസിനെയും ക്രിസ് വോക്‌സിന്റെ പന്തിൽ ശിഖർ ധവാന്റെ ക്യാച്ചിൽ രുതുരാജും മടങ്ങി.

മോയിൻ അലി സുരേഷ് റെയ്‌ന കൂട്ട്കെട്ട് പിന്നീട് ചെന്നൈയുടെ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. സ്പിന്നർസിന് എതിരെ ആക്രമണം അഴിച്ചു വിട്ട് ഇരുവരും ചെന്നൈക്ക് കരുത്തേകി സ്കോറിങ് വേഗം കൂട്ടി. തുടരെ തുടരെ സിക്സർ പറത്തിയ മോയിൻ അലിയെ തൊട്ട് അടുത്ത പന്തിൽ ശിഖർ ധവാന്റെ ക്യാച്ചിലൂടെ അശ്വിൻ പുറത്താക്കി. പിന്നീട് എത്തിയ അമ്പാട്ടി റായ്ഡുവിനോപ്പം സുരേഷ് റെയ്‌ന ചെന്നൈ റൺസ് സ്കോറിങ് വേഗത്തിലാക്കി. ശേഷം ടോം കരന് ആദ്യ വിക്കറ്റ് സമ്മാനിച്ചു കൊണ്ട് ശിഖർ ധവാന്റെ കൈകളിൽ അമ്പാട്ടി റായ്ഡുവിന്റെ ഇന്നിംഗ്സ് അവസാനിച്ചു. ക്യാപ്റ്റൻ ധോണി പൂജ്യം റൺസിന് മടങ്ങി. ആവേശ് ഖാൻ ആണ് വിക്കറ്റ് എടുത്തത്. ജഡേജയും സാം കരനും ചേർന്ന് ചെന്നൈയെ 188 എന്നൊരു നല്ല സ്കോറിലേക്ക് എത്തിച്ചു.

ചെന്നൈയുടെതിൽ നിന്നും വ്യത്യസ്തമായി അതി ഗംഭീര തുടക്കം ആണ് ഡൽഹിയുടെ ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിച്ചത്. പൂർണമായി ഡൽഹിയുടെ കൈയിൽ തന്നെ ആണ് കളി എന്ന രീതിയിൽ ഓപ്പണിങ് ഇന്നിംഗ്സ് തുടങ്ങിയ പ്രിത്വി ഷായും ശിഖർ ധവാനും ഫിഫ്റ്റി പൂർത്തിയാക്കി ഡൽഹി സ്കോർ 11 ആം ഓവറിൽ തന്നെ 100 കടത്തി. ബ്രാവോ ഷായേയും ഷർദുൾ താക്കൂർ ശിഖർ ധവാനെയും പുറത്താക്കുമ്പോൾ ഇരുവരും 72ഉം 85ഉം റൺസ് തങ്ങളുടെ വകയായി ഡൽഹിക്ക് നേടി കൊടുത്തു കഴിഞ്ഞിരുന്നു. പിന്നീട് ചടങ്ങുകൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ബൗണ്ടറി നേടി നായകൻ റിഷഭ് പന്ത് ഡൽഹിയുടെ വിജയത്തിലേക്ക് എത്തിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 360 ഡിഗ്രി വിജയമേകി ഡി വില്ലിയേഴ്സും പട്ടേലും…

ഹൈദരബാദിന് എതിരെ കൊൽക്കത്തക്ക് മിന്നും വിജയം…!