in

ഹൈദരബാദിന് എതിരെ കൊൽക്കത്തക്ക് മിന്നും വിജയം…!

ഹൈദരബാദിന് എതിരെ കൊൽക്കത്തക്ക് മിന്നും വിജയം…!

ഐപിഎല്ലിലെ മൂന്നാം മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ കൊൽക്കത്ത നെറ്റ് റൈഡേർസിന് 10 റൺസ് വിജയം.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിൽ നിതീഷ് റാണ, രാഹുൽ ത്രിപാതി, ദിനേശ് കാർത്തിക് എന്നിവരുടെ ബാറ്റിംഗ് മികവിൽ 187 റൺസ് നേടി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഹൈദരബാദിന് 20 ഓവറിൽ 177 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

ടോസ് നേടിയ സൺ റൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുക ആയിരുന്നു. ശുഭം ഖിൽ നൽകിയ മികച്ച പിന്തുണയിൽ നിതീഷ് റാണ ആക്രമിച്ചു കളിച്ചപ്പോൾ 5 ഓവറിൽ തന്നെ 50 കടക്കാൻ കൊൽക്കത്തയ്ക്ക് ആയി. റഷീദ് ഖാൻ എത്തി ആറാമത്തെ ഓവറിൽ ശുഭം ഖില്ലിനെ പുറത്താക്കിയാണ് ഈ ഓപ്പണിങ് കൂട്ട് കെട്ട് ബ്രേക്ക് ചെയ്തത്. പിന്നീട് എത്തിയ രാഹുൽ ത്രിപാതി അക്രമണ ബാറ്റിംഗ് തിരഞ്ഞെടുത്തതോടെ കൊൽക്കത്തയുടെ സ്കോറിങ് വേഗത കൈവരിച്ചു. രാഹുലും നിതീഷും നിറഞ്ഞടിയപ്പോൾ 200ന് മുകളിൽ സ്കോർ കയറും എന്ന പ്രതീതി ഉണ്ടായി.

നിതീഷിന് പിറകെ ഫിഫ്റ്റി പൂർത്തിയാക്കിയ രാഹുൽ കൊൽക്കത്ത സ്കോർ 146ൽ നിൽക്കെ ഇന്നിംഗ്സ് അവസാനിപ്പിച്ചു മടങ്ങി. നിർണായക വിക്കറ്റ് എടുത്തത് 16ആം ഓവർ എറിഞ്ഞ ടി നടരാജൻ ആയിരുന്നു. തുടർന്ന് 17ആം ഓവറിൽ റാഷിദ് ഖാൻ റസ്സലിന്റെ വിക്കറ്റ് എടുത്തു. അടുത്ത ഓവറിൽ കൊൽക്കത്തക്ക് ക്യാപ്റ്റൻ ഒയിൻ മോർഗന്റെ വിക്കറ്റ് കൂടി നഷ്ടമായായി. മുഹമ്മദ് നബി ആണ് വിക്കറ്റ് എടുത്തത്. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോൾ 187 റൺസിലേക്ക് കൊൽക്കത്ത എത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് തകർച്ചയോടെ ആണ് തുടങ്ങിയത്. പ്രസിദ് കൃഷ്ണയുടെ പന്തിൽ ദിനേശ് കാർത്തിക്കിന് ക്യാച്ച് നൽകി ഡേവിഡ് വാർണർ പുറത്തായപ്പോൾ ഷാക്കിബ് അൽ ഹസൻ സാഹയുടെ വിക്കറ്റും എടുത്തു. തുടർന്ന് ജോണി ബെയർസ്റ്റോയും മനീഷ് പാണ്ഡേയയും ചേർന്ന് ബാറ്റിംഗ് തകർച്ചയിൽ നിന്ന് ഹൈദരബാദിനെ കരകയറ്റി. 55 റൺസ് നേടിയ ബെയർസ്റ്റോയെ പാറ്റ് കമിൻസ് പുറത്താക്കുമ്പോൾ 13 ഓവറിൽ 102 റൺസ് എന്ന നിലയിൽ ആയിരുന്നു. തുടർന്ന് വലിയ റൺ റേറ്റ് ആവശ്യമുള്ള സാഹചര്യത്തിൽ മുഹമ്മദ് നബിയുടെ വിക്കറ്റ് ഹൈദരാബാദിന് പ്രസിദ് കൃഷ്ണയുടെ ഓവറിൽ നഷ്ടമായി. റസ്സൽ വിജയ് ശങ്കറുടെ വിക്കറ്റും എടുത്തതോട് കൂടി ഹൈദരാബാദിൽ നിന്ന് വിജയം അകന്നു. വമ്പൻ അടിക്ക് അബ്‌ദുൾ സമദ് ശ്രമിച്ചു എങ്കിലും ലക്ഷ്യം കണ്ടെത്താൻ ആയില്ല.

ഡൽഹിയുടെ “ഷാ-ധവാൻ കൊടുങ്കാറ്റിൽ” ചെന്നൈ കീഴടങ്ങി…!

അപർണ നായികയാവുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!