in

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 360 ഡിഗ്രി വിജയമേകി ഡി വില്ലിയേഴ്സും പട്ടേലും…

നിലവിലെ ചാമ്പ്യനന്മാരായ മുംബൈ ഇന്ത്യന്‍സിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തി റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഹര്‍ഷല്‍ പട്ടേലിന്‍റെ ബോളിംഗ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെ 159 റണ്‍സിന് ഒതുക്കുകയും പിന്നീട് ഡി വില്ലിയേഴ്സിന്‍റെ ബാറ്റിംഗ് മികവും ആണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്..

ക്രിസ് ലിൻ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരുടെ മികവിൽ മുംബൈ ഇന്ത്യൻസിന് 159 റൺസ് ആണ് നേടാൻ സാധിച്ചത്. ഹർഷൽ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടം ബംഗ്ലൂരിന് മുംബൈയെ ഈ സ്കോറിൽ തളയ്ക്കാൻ സാധിച്ചത്.

മറുപടി ബാറ്റിംങിന് ഇറങ്ങിയ ബാംഗ്ലൂരിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ആയി എത്തിയത് വിരാട് കോഹ്‌ലിയ്ക്കൊപ്പം വാഷിംഗ്‌ടൺ സുന്ദർ ആയിരുന്നു. സുന്ദറിന് തിളങ്ങാന്‍ ആയില്ല. ക്രൂണാല്‍ പണ്ട്യയുടെ ബോളിങ്ങില്‍ ക്രിസ് ലിനിന് ക്യാച്ച് നല്‍കി സുന്ദര്‍ മടങ്ങി. അരങ്ങേറ്റ മത്സരം കളിച്ച രജതിനെ ട്രെന്‍റ് ബോള്‍ട്ട് മടക്കി അയച്ചു.

വിരട്ട് കോഹ്ലിക്ക് ഒപ്പം ഗ്ലെൻ മാക്സ്വെൽ ഒന്നിച്ചപ്പോള്‍ ബംഗ്ലൂര്‍ അനായാസ വിജയത്തിലേക്ക് അടുക്കുന്ന പ്രതീതി ഉണ്ടായി. എന്നാല്‍ ബുംബ്രയുടെ വരവില്‍ വിരാട് കോഹ്ലി മടങ്ങിയതോടെ ആദ്യ തിരിച്ചടി സംഭവിച്ചു. പിന്നീട് ഗ്ലെൻ മാക്സ്വെലിനെ മാര്‍ക്കോ ജന്‍സെനിന്‍റെ പന്തില്‍ ക്രിസ് ലിന്‍ ക്യാച്ച് എടുത്തു പുറത്താക്കി. ഇതോട് കൂടി മത്സരത്തിലേക്ക് മുംബൈ മടങ്ങി എത്തി.

ഷഹ്ബാസ് അഹമ്മദ് ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവരുടെ വിക്കെറ്റ് കൂടി ജന്‍സെനും ബുമ്രയും യഥാക്രമം സ്വന്തമാക്കി. എന്നാല്‍ ഡി വില്ലിയേഴ്സ് തിരിച്ചടിച്ചതോടെ ബംഗ്ലൂരിന് പ്രതീക്ഷയായി. രണ്ട് റണ്‍സ് വിജയത്തിന് അരികെ ഡി വില്ലിയേഴ്സ് റണ്‍ ഔട്ട്‌ ആയി മടങ്ങി. ത്രില്ലിംഗ് നിമിഷങ്ങളിലൂടെ കടന്ന്പോയി ശേഷിച്ച രണ്ട് റണ്‍ കൂടി കണ്ടെത്തി ബംഗ്ലൂര്‍ വിജയിച്ചു. വിജയ്‌ റണ്‍ നേടിയത് ആവട്ടെ 5 വിക്കെറ്റ് നേട്ടം സ്വന്തം ആക്കിയ ഹര്‍ഷല്‍ പട്ടേലും.

ഐപിഎൽ മാമാങ്കം ഇന്ന് മുതൽ; മുംബൈയും ബാംഗ്ലൂറും നേർക്കുനേർ…!

ഡൽഹിയുടെ “ഷാ-ധവാൻ കൊടുങ്കാറ്റിൽ” ചെന്നൈ കീഴടങ്ങി…!