വമ്പൻ അഡ്വാൻസ് ബുക്കിങ്ങും റെക്കോര്‍ഡ് ഫാൻ ഷോകളുമായി വില്ലന്‍റെ തയ്യാറെടുപ്പ്!
കേരളത്തിൽ ഇപ്പോൾ അക്ഷരാർഥത്തിൽ കാണാൻ കഴിയുന്നത് വില്ലൻ വേവ് ആണ്. ഇന്ന് രാവിലെയാണ് ഈ മോഹൻലാൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ്/റിസർവേഷൻ ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കു ഉള്ളിൽ തന്നെ പല മേജർ സ്‌ക്രീനുകളിലും നൈറ്റ് ഷോസ് അടക്കം ഫാസ്റ്റ് ഫില്ലിംഗ് ആയി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ടിക്കറ്റിനായുള്ള വമ്പൻ ഡിമാൻഡ് മൂലം ഇന്റർനെറ്റ് കഫെകളിൽ വരെ ഇപ്പോൾ വില്ലൻ ടിക്കറ്റു റിസേർവ് ചെയ്തു കൊടുക്കപെടും എന്നുള്ള ബോർഡുകൾ ആണ്.
ഇതിനു പുറമെ വില്ലന്‍റെ ഫാൻ ഷോകളുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. 125 ഫാൻ ഷോസ് നടത്തിയ പുലി മുരുകൻ ആണ് ഏറ്റവും കൂടുത്തൽ ഫാൻ ഷോസ് കളിച്ച മലയാള ചിത്രം. ആ റെക്കോർഡ് ഇപ്പോഴേ വില്ലൻ തകർത്തു കഴിഞ്ഞു എന്ന് മാത്രമല്ല വില്ലന്‍റെ ഫാൻ ഷോസ് എത്താൻ പോകുന്നത് 150 എന്ന മാർക്കിലേക്കാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കേരളത്തിലെ തെക്കു മുതൽ വടക്കു വരെയുള്ള എല്ലായിടത്തും വില്ലൻ ഫാൻ ഷോ ടിക്കറ്റിനായി നെട്ടോട്ടം ആണ് ആരാധകർ. പല സ്ഥലത്തും ആദ്യം ഫാൻ ഷോസ് വെച്ച സ്ക്രീനിലെ ടിക്കറ്റുകൾ മുഴുവൻ വിട്ടു തീർന്നിട്ട് ഇപ്പോൾ എക്സ്ട്രാ സ്‌ക്രീനുകളിൽ ആയി പുതിയ ഫാൻ ഷോകൾ വെച്ച് കഴിഞ്ഞു. അവിടെയും ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. ജില്ലകൾ തിരിഞ്ഞു മോഹൻലാൽ ആരാധകർ ഫാൻസ് ഷോസ് വെക്കാൻ മത്സരിക്കുന്ന കാഴ്ചയും കൗതുകമുണർത്തുന്നു.
പുലിമുരുകന് പോലും ഇത്രയും ഒരു ആവേശം റിലീസിന് മുൻപേ ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തി ആവില്ല. ഒരു വർക്കിംഗ് ഡേ ആണ് വില്ലൻ റിലീസ് ചെയ്യുന്ന ഒക്ടോബർ 27 . എന്നിട്ടു പോലും നൂറ്റി അൻപതോളം ഫാൻ ഷോസ് വെക്കുക എന്നതും അതെല്ലാം ഹൌസ് ഫുൾ ആക്കുക എന്നതും ഇന്നിപ്പോൾ മലയാള സിനിമയിൽ മോഹൻലാൽ എന്ന താരത്തിന് മാത്രം സാധിക്കുന്ന കാര്യമാണെന്ന് അടിവരയിട്ടു പറയേണ്ടി വരും.
മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങുന്ന വില്ലൻ തിരക്കഥയെഴുതി സംവിധാനം ചെയ്തരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. തമിഴ് നടൻ വിശാലും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. റിലീസിന് മുൻപേ തന്നെ 13 കോടി രൂപയുടെ ബിസിനസ് ആണ് 20 കോടിയോളം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം നടത്തിയത്.