in , ,

കോമഡി ആണെന്ന് വിചാരിച്ചോ, ഞെട്ടിച്ച് ‘മലയാളി ഫ്രം ഇന്ത്യ’ ടീസർ…

കോമഡി ആണെന്ന് വിചാരിച്ചോ, ഞെട്ടിച്ച് ‘മലയാളി ഫ്രം ഇന്ത്യ’ ടീസർ…

ഡിജോ ജോസ് ആന്റണിയും നിവിൻ പോളിയും ഒന്നിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് റിലീസിന് തയ്യാറായിരിക്കുക ആണ്. റിലീസിന് രണ്ട് ദിവസം ബാക്കി നിൽക്കെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. ഒരു സമ്പൂർണ്ണ കോമഡി എന്റർടെയ്നർ എന്ന പ്രതീതി സൃഷ്ടിച്ച പ്രൊമോകൾ ആയിരുന്നു മുൻപ് എത്തിയിരുന്നത് എങ്കിൽ ടീസർ എത്തിയപ്പോൾ കളി മാത്രമല്ല സ്വല്പം കാര്യവും ഉണ്ട് എന്ന സൂചന ആണ് ലഭിക്കുന്നത്.

1 മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെടുകയും ജില്ല ഒട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ടീസറിൽ പരാമർശിക്കുന്നുണ്ട്. കോമഡിയ്ക്ക് ഒപ്പം ചില ഗൗരവമായ കാര്യങ്ങളും ചിത്രത്തിൽ ഉണ്ടാകും എന്ന പ്രതീതി ആണ് ടീസർ നൽകിയിരിക്കുന്നത്. ഡിജോയുടെ മുൻ ചിത്രങ്ങളായ ക്വീൻ, ജനഗണമന എന്നിവയും അത്തരത്തിലുള്ള ചിത്രങ്ങൾ ആയിരുന്നു. ടീസർ:

നിവിൻ പോളിയെ കൂടാതെ അനശ്വര രാജൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വലിയ മുതൽ മുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ ആണ് നിർമ്മിച്ചത്. ഡിജോ യുടെ മുൻ ചിത്രമായ ജനഗണമനയ്ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ഛായാഗ്രഹണം സുദീപ് ഇളമൺ ആണി നിർവഹിച്ചത്. ശ്രീജിത്ത്‌ സാരംഗ് ആണ് എഡിറ്റർ. ജെയിക്സ് ബിജോയ്‌ സംഗീതം ഒരുക്കിയിരിക്കുന്നു.  

പോലീസ് വേഷത്തിൽ ചാക്കോച്ചൻ, നായികയായി പ്രിയാമണി; ഒരുങ്ങുന്നത് വമ്പൻ ത്രില്ലർ…

കോടികൾ വാരുന്ന ‘ആവേശ’ത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ആഘോഷമായി ‘അർമാദം’ ഗാനവും പുറത്ത്…