in

പൃഥ്വിരാജിന്‍റെ കർണ്ണനില്‍ നിന്ന് പിന്മാറിയിതിന്‍റെ കാരണം വ്യക്തമാക്കി ‘മാമാങ്കം’ നിർമാതാവ്

പൃഥ്വിരാജിന്‍റെ കർണ്ണനില്‍ നിന്ന് പിന്മാറിയിതിന്‍റെ കാരണം വ്യക്തമാക്കി ‘മാമാങ്കം’ നിർമാതാവ്

300 കോടിയ്ക്കു പൃഥ്വിരാജിനെ നായകനാക്കി ആർ.എസ്. വിമലിന്‍റെ സംവിധാനത്തില്‍ കർണ്ണൻ ഒരുങ്ങുന്നു എന്ന വാർത്ത മലയാള സിനിമ പ്രേക്ഷകർ അത്ഭുതത്തോടെ ആണ് കേട്ടത്. വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിര്‍മിക്കാന്‍ ഇരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം ഈ പ്രൊജക്റ്റില്‍ നിന്ന് പിന്മാറി. മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന ബിഗ്‌ ബജറ്റ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുക ആണ് വേണു.

മറ്റൊരു ബിഗ്‌ ബജറ്റ് ചിത്രവുമായി വേണു എത്തുമ്പോള്‍ കര്‍ണ്ണന് എന്ത് സംഭവിച്ചു എന്ന് അറിയാൻ ഓരോ മലയാളികളും ആഗ്രഹിക്കുക ആണ്. റേഡിയോ മംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിർമാതാവ് വേണു കുന്നപ്പിള്ളി കർണ്ണൻ എന്ന പ്രോജക്റ്റിനെ പറ്റി സംസാരിക്കുക ഉണ്ടായി.

പൃഥ്വിരാജിനും ആര്‍ എസ് വിമലിനും ഒപ്പം നിര്‍മാതാവ് വേണു കുന്നംപിള്ളി
പൃഥ്വിരാജിനും ആര്‍ എസ് വിമലിനും ഒപ്പം നിര്‍മാതാവ് വേണു കുന്നപ്പിള്ളി

സ്വപ്‍ന പദ്ധതി ആയിരുന്നു കർണ്ണൻ എന്നും നിർഭാഗ്യവശാൽ ആ പ്രൊജക്റ്റിൽ നിന്ന് പിന്തിരിയേണ്ടി വന്നു എന്നു അദ്ദേഹം പറയുന്നു.

വേണു കുന്നപ്പിള്ളി പറയുന്നത് ഇങ്ങനെ:

“കര്‍ണൻ അനൗൺസ് ചെയ്തത് ബിഗ് ബജറ്റ് ചിത്രമായായിരുന്നു. സ്വപ്നപദ്ധതിയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ പ്രോജക്ടിൽ നിന്നും പിന്തിരിയേണ്ടിവന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്.

കർണൻ സിനിമയെ മറ്റൊരു രീതിയിലാണ് സമീപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാർത്ത വന്നു. അതൊക്കെ തെറ്റാണ്. അറുപതുകോടി അല്ലെങ്കില്‍ എഴുപത് ഈ ബജറ്റിലാണ് കർണൻ പ്രഖ്യാപിച്ചത്. മറ്റു ഫിഗറുകൾ എങ്ങനെ വന്നെന്ന് എനിക്ക് അറിയില്ല. ഇതാണ് ഇതിന്റെ വാസ്തവം.

കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അതുമായി മുന്നോട്ട് പോയപ്പോൾ പല പ്രശ്നങ്ങളുണ്ടായി. ഇതു വീണ്ടും തുടർന്നാല്‍ കൂടുതല്‍ പൈസ ചിലവാകുമെന്ന് തോന്നി. അങ്ങനെയാണ് കർണനിൽ നിന്നു പിന്മാറുന്നത്.”

എന്നാല്‍ മാമാങ്കത്തിന്‍റെ കാര്യത്തില്‍ ആശങ്ക ഒന്നും വേണ്ടാന്നും കഴിഞ്ഞ ആറുമാസമായി ഇതിന്റെ പ്രി–പ്രൊഡക്ഷൻ ആരംഭിച്ചുകഴിഞ്ഞു എന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

പ്രിയദർശന്‍റെ ബിഗ് ബജറ്റ്

പ്രിയദർശന്‍റെ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് പോലീസ് ട്രെയിനർ ആയി

വമ്പൻ അഡ്വാൻസ് ബുക്കിങ്ങും റെക്കോര്‍ഡ്‌ ഫാൻ ഷോകളുമായി വില്ലന്‍റെ തയ്യാറെടുപ്പ്!