in , ,

കോടികൾ വാരുന്ന ‘ആവേശ’ത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ആഘോഷമായി ‘അർമാദം’ ഗാനവും പുറത്ത്…  

കോടികൾ വാരുന്ന ‘ആവേശ’ത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ആഘോഷമായി ‘അർമാദം’ വീഡിയോ ഗാനവും പുറത്ത്…  

ഫഹദ് ഫാസിൽ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ആവേശം തിയേറ്ററുകളിൽ ആളെ നിറച്ച് ബോക്സ് ഓഫീസിൽ വിജയകരമായി മുന്നേറുകയാണ്. ആഗോള കളക്ഷനിൽ 100 കോടിയും മറികടന്ന ചിത്രത്തിന്റെ ഇപ്പോളത്തെ കളക്ഷൻ 125 കോടിയും കടന്നിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. 

അർമാദം എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. ഫഹദ് അവതരിപ്പിക്കുന്ന രംഗ എന്ന കഥാപത്രത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചിത്രത്തിൽ ഉൾപ്പെടുത്തിയ ഗാനമാണ് ഇത്. രംഗയും അമ്പാനും സംഘവും അർമാദിച്ച ഗാനം തിയേറ്ററുകളിൽ വൻ ആരവം ആണ് സൃഷ്ടിക്കുന്നത്. വീഡിയോ ഗാനം:

സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഈ ഗാനം തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾ പ്രണവം ശശി ആണ് ആലപിച്ചത്. ആക്ഷനും കോമഡിയും ഒരുപോലെ ഇടകലർത്തി ബാംഗ്ലൂർ നഗര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ചിത്രത്തിന്റെ ഗാനങ്ങളും സ്കോറിങും ആണ്. ഒരു കൂട്ടം കോളേജ് വിദ്യാർഥികൾ അവരുടെ സീനിയേഴ്സുമായി ഒരു പ്രശ്നത്തിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കായി രംഗ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളും ആണ് ചിത്രം പറയുന്നത്.

അന്‍വര്‍ റഷീദും നസ്രിയയും ചേർന്ന് അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സിന്‍റെയും ബാനറുകളിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ഗോപു, മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സമീർ താഹിർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. ഏപ്രിൽ പതിനൊന്നിന് വിഷു റിലീസ് ആയി എത്തിയ ചിത്രം തിയേറ്ററുകളിൽ വിജയകമരമായി മൂന്ന് ആഴ്ചകൾ പിന്നിടുകയാണ് . 

കോമഡി ആണെന്ന് വിചാരിച്ചോ, ഞെട്ടിച്ച് ‘മലയാളി ഫ്രം ഇന്ത്യ’ ടീസർ…

‘ടർബോ’ പുതിയ റിലീസ് തീയതിയിലേക്ക്; വൈകുകയല്ല, ജോസ് നേരത്തെ ഇങ്ങ് എത്തും!