in

ഈ ‘ആവേശം’ അടങ്ങുകയില്ല, കണ്ടവർ വീണ്ടും കാണുന്നു; കേരള ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയും മറികടന്നു!

ഈ ‘ആവേശം’ അടങ്ങുകയില്ല, കണ്ടവർ വീണ്ടും കാണുന്നു; കേരള ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയും മറികടന്നു!

ഫഹദ് ഫാസിലിനെ നയാകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം 100 കോടി ക്ലബ് നേട്ടത്തിന് പിന്നാലെ മറ്റൊരു നേട്ടം കൂടി പുതിയതായി സ്വന്തമാക്കിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയിലേറെ കളക്ഷൻ നേടിയതാണ് പുതിയ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ആവേശം. ഈ വർഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ചിത്രവും കൂടി ആണ് ആവേശം.

പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം ആണ് കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി നേടുന്ന ആദ്യ മലയാള ചിത്രം. ഇതിന് ശേഷം ബാഹുബലി 2, ലൂസിഫർ എന്നീ ചിത്രങ്ങൾ പ്രീ കോവിഡ് കാലഘട്ടത്തിൽ തന്നെ ഈ നേട്ടം കൈവരിച്ചു. ശേഷം കെജിഫ് 2, 2018, ജയിലർ ആർഡിഎക്സ്, ലിയോ എന്നീ ചിത്രങ്ങളും കേരള ബോക്സ് ഓഫീസിൽ 50 കോടി കടന്നു. പിന്നീട് ഈ വർഷം പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കി. ഇപ്പൊൾ ആവേശവും.

മലയാള സിനിമയെ സംബന്ധിച്ച് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 50 കോടി കടക്കുന്നത് തന്നെ വലിയ നേട്ടം ആയിരുന്നു, ഇപ്പോളിതാ കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടി തുടർച്ചയായി ചിത്രങ്ങൾ നേടുകയാണ്. ആഗോള ബോക്സ് ഓഫീസിൽ ആകട്ടെ 100 കോടി ക്ലബ് ചിത്രങ്ങളും തുടർച്ചയായി മലയാളത്തിന് ലഭിക്കുക ആണ്. ആവേശത്തിനെ സംബന്ധിച്ച് ചിത്രത്തിന് റിപീറ്റ് ഓഡിയസിനെ നിരവധി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട്. സുഷിൻ ശ്യാമിൻ്റെ സംഗീതവും രംഗയായി ഫഹദ് ഫാസിലിൻ്റെയും അമ്പാൻ ആയി സജിൻ ഗോപുവിൻ്റെയും മിന്നും പ്രകടനങ്ങൾ ആണ് ഒരിക്കൽ സിനിമ കണ്ട പ്രേക്ഷകരെ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്ന് തീർത്ത് പറയാം.

തിയേറ്ററുകളിൽ നിലയ്ക്കാത്ത ‘ആവേശ’ത്തിന് 100 കോടി ക്ലബ്ബിൽ ഹാപ്പി എൻട്രി…

പോലീസ് വേഷത്തിൽ ചാക്കോച്ചൻ, നായികയായി പ്രിയാമണി; ഒരുങ്ങുന്നത് വമ്പൻ ത്രില്ലർ…