ഉണ്ണി മുകുന്ദന്‍റെ പാൻ ഇന്ത്യൻ ചിത്രം ‘ഗന്ധർവ്വ ജൂനിയർ’ പ്രഖ്യാപിച്ചു; ടൈറ്റിൽ പോസ്റ്റർ പുറത്ത്…

0

ഉണ്ണി മുകുന്ദന്‍റെ പാൻ ഇന്ത്യൻ ചിത്രം ‘ഗന്ധർവ്വ ജൂനിയർ’ പ്രഖ്യാപിച്ചു; ടൈറ്റിൽ പോസ്റ്റർ പുറത്ത്…

മലയാളത്തിന്റെ യുവനിരയിലെ പ്രിയ താരമായ ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുക ആണ്. ‘ഗന്ധർവ്വ ജൂനിയർ’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. പ്രവീൺ പ്രഭരവും സുജിൻ സുജാതനും ചേർന്ന് ആണ് തിരക്കഥ രചിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസും ജെ എം ഇൻഫോടൈൻമെന്റും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.

അഞ്ച് ഭാഷകളിൽ ഇറങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ഇത്. ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള ഒരു ടൈറ്റിൽ പോസ്റ്റർ ആണ് ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്. ബഹിരാകാശത്തു നിന്നുള്ള നീല പ്രകാശത്താലുള്ള ഒരു വലയത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഉണ്ണി മുകുന്ദനെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുക. ടൈറ്റിൽ കഥാപാത്രം ആണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുക എന്നും പോസ്റ്ററിൽ വ്യക്തമാകുന്നുണ്ട്. ഒരു ഫാന്റസി ചിത്രം പ്രതീക്ഷിക്കാം എന്ന് സൂചനയാണ് പോസ്റ്റർ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.