in , ,

‘ഗുരുവായൂരമ്പല നടയിൽ’ ഗായകനായി അരങ്ങേറ്റം കുറിച്ച് അജു വർഗീസ്; പ്രോമോ വീഡിയോയും ഗാനവും പുറത്ത്…

‘ഗുരുവായൂരമ്പല നടയിൽ’ ഗായകനായി അരങ്ങേറ്റം കുറിച്ച് അജു വർഗീസ്; പ്രോമോ വീഡിയോയും ഗാനവും പുറത്ത്…

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിൽ മെയ് പതിനാറിനാണ് ആഗോള റിലീസായി എത്തുന്നത്. ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മെയ് അഞ്ചിന് രാവിലെ പതിനൊന്നു മണിക്കാണ് ചിത്രത്തിലെ ‘കൃഷ്ണ കൃഷ്ണ..’ എന്ന ഗാനം റിലീസ് ച്ചെയ്തത്.

ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, പ്രേക്ഷകരുടെ പ്രിയ നടനായ അജു വർഗീസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതെന്നാണ്. അജു വർഗീസ് എന്ന ഗായകനെ അവതരിപ്പിക്കുന്ന ഈ ഗാനത്തിന്റെ റിലീസ് തീയതി മുൻപ് പുറത്തു വിട്ടതും അതീവ രസകരമായ ഒരു വീഡിയോയിലൂടെയാണ്. അജു വർഗീസ് തന്നെ അഭിനയിച്ചിരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ബേസിൽ ജോസഫ്- ദർശന ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജയ ജയ ജയ ജയ ഹേക്കു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ദീപു പ്രദീപാണ്.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു, പ്രശസ്ത തമിഴ് ഹാസ്യ താരം യോഗി ബാബു എന്നിവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അങ്കിത് മേനോൻ, എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടി എന്നിവരാണ്. ഈ ചിത്രത്തിന്റെ ഒരു ടീസർ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

‘ടർബോ’ പുതിയ റിലീസ് തീയതിയിലേക്ക്; വൈകുകയല്ല, ജോസ് നേരത്തെ ഇങ്ങ് എത്തും!

നിർദ്ദേശങ്ങൾ നൽകി വിനീത്, അഴിഞ്ഞാടി നിതിൻ മോളി; ‘വർഷങ്ങൾക്കു ശേഷം’ സെറ്റിലെ വീഡിയോ പുറത്ത്…