പ്രേക്ഷകരുടെ ആഗ്രഹം പോലെ മോഹൻലാൽ – ലിജോ ടീം ഒന്നിക്കുന്നു?
പുതുതലമുറയിലെ മികച്ച സംവിധായകർക്ക് ഒപ്പം സൂപ്പർതാരം മോഹൻലാൽ ഒന്നിക്കണം എന്നത് പ്രേക്ഷകരുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ വലിയ രീതിയിൽ തന്നെ കാലങ്ങളായി നടക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രമാണ് പ്രേക്ഷകരുടെ വളരെക്കാലമായുള്ള ആഗ്രഹങ്ങളില്‍ ഒന്ന്. ഇപ്പോൾ ഈ കൂട്ടകെട്ടിലെ ചിത്രം യാഥാർഥ്യമാകുക ആണ് എന്ന് റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഈ വിവരം ട്വിറ്ററിൽ പങ്കുവെച്ചത്.
ഒരു പുതിയ ചിത്രത്തിനായി ലിജോ ജോസ് പെല്ലിശ്ശേരിയുമായി മോഹൻലാൽ ചർച്ചയിൽ ആണെന്ന് ശ്രീധർ ട്വീറ്റ് ചെയ്യുന്നു. ജനുവരി 2023ൽ ഷൂട്ട് തുടങ്ങാൻ സാധ്യത ഉണ്ട് എന്നും റാമിന് ശേഷമുള്ള പ്രോജക്ട് ഇതാകാം എന്നും ശ്രീധർ ട്വീറ്റിൽ പറയുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ റാമിന്റെ ഷൂട്ട് പുരോഗമിക്കുക ആണ്. മോഹൻലാൽ – ലിജോ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക സ്‌ഥിരീകരണത്തിനായി പ്രേക്ഷകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
Latest update @Mohanlal in discussion with #LijoJosePellissery for a new film. Shoot likely to start in January 2023, once @Mohanlal completes #Ram!
— Sreedhar Pillai (@sri50) September 22, 2022