in ,

നിർദ്ദേശങ്ങൾ നൽകി വിനീത്, അഴിഞ്ഞാടി നിതിൻ മോളി; ‘വർഷങ്ങൾക്കു ശേഷം’ സെറ്റിലെ വീഡിയോ പുറത്ത്…

നിർദ്ദേശങ്ങൾ നൽകി വിനീത്, അഴിഞ്ഞാടി നിതിൻ മോളി; ‘വർഷങ്ങൾക്കു ശേഷം’ സെറ്റിലെ വീഡിയോ പുറത്ത്…

വിഷു റിലീസായി എത്തി ബ്ലോക്ക്ബസ്റ്റർ വിജയം നേടി വിനീത് ശ്രീനിവാസൻ്റെ വർഷങ്ങൾക്കു ശേഷം പ്രദർശനങ്ങൾ തുടരുകയാണ്. ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീതും പ്രണവ് മോഹൻലാലും ഒന്നിച്ച ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. നിവിൻ പോളിയുടെ അതിഥി വേഷം ആയിരുന്നു ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ നിതിൻ മോളി എന്ന കഥാപാത്രമായി നിവിൻ പോളി ചിത്രത്തിൽ അഴിഞ്ഞാടുകയായിരുന്നു.

ഇപ്പോളിതാ ഈ ചിത്രത്തിൻ്റെ ഒരു ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്തുവന്നിരിക്കുക ആണ്. ചിത്രത്തിൻ്റെ അസോസിയേറ്റ് സംവിധായകൻ ധനഞ്ജയ് ശങ്കർ ആണ് വീഡിയോ പങ്കുവെച്ചത്. നിവിൻ പോളിയ്ക്ക് ഡയലോഗുകൾ പറഞ്ഞു കൊടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന വിനീതിനെ ആണ് വീഡിയോയിൽ കാണാൻ കഴിയുക. വീഡിയോ:

‘ഗുരുവായൂരമ്പല നടയിൽ’ ഗായകനായി അരങ്ങേറ്റം കുറിച്ച് അജു വർഗീസ്; പ്രോമോ വീഡിയോയും ഗാനവും പുറത്ത്…

മോഹൻലാൽ സർ ഇന്ത്യയുടെ അഭിമാനം, ഗംഭീരമാക്കി ശോഭന; 50 തവണ കണ്ട ആ മലയാള ചിത്രത്തെ കുറിച്ച് സെൽവ രാഘവൻ…