അഡ്വാൻസ് ബുക്കിംഗിൽ ബോളിവുഡ് വമ്പന്മാരെ പിന്നിലാക്കി ദുൽഖറിന്‍റെ ‘ചുപ്’…

0

അഡ്വാൻസ് ബുക്കിംഗിൽ ബോളിവുഡ് വമ്പന്മാരെ പിന്നിലാക്കി ദുൽഖറിന്‍റെ ‘ചുപ്’…

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനും ബോളിവുഡ് താരം സണ്ണി ഡിയോളും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ‘ചുപ്’ നാളെ തീയേറ്ററുകളിൽ എത്തുക ആണ്. റിലീസിന് മുൻപ് തന്നെ സൗജന്യമായി ചിത്രം കാണാനുള്ള അവസരം നിർമ്മാതാക്കൾ പ്രേക്ഷകർക്ക് നൽകിയിരുന്നു. ചൊവ്വാഴ്ച ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടന്ന ഫ്രീവ്യൂ ഷോ നിരവധി പ്രേക്ഷകർ കാണുകയും ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ നേടാൻ സാധിച്ചത് ബോക്സ് ഓഫീസിൽ മുന്നേറാൻ സാധിക്കും എന്നാണ് കരുതുന്നത്. ഇതിന്റെ സൂചനയാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിലും പ്രതിഫലിക്കുന്നത്. ദേശീയ സിനിമ ദിനത്തോടനുബന്ധിച്ച് നാളെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആണ് ചുപ് അടക്കമുള്ള ചിത്രങ്ങൾ മൾട്ടിപ്ലക്സുകളിൽ പ്രദർശിപ്പിക്കുന്നത്. ഇതിന്റെ പ്രയോജനം ചുപ്പിന് ലഭിക്കുന്നുണ്ട് എന്ന റിപ്പോർട്ട് ചെയ്തിരിക്കുക ആണ് പിങ്ക് വില്ല.

ദേശീയ സിനിമ ദിനമായ വെള്ളിയാഴ്ച 75 രൂപ ടിക്കറ്റ് നിരക്കിൽ ആണ് മൾട്ടിപ്ലക്സുകളില്‍ മുഴുവൻ പ്രദർശനങ്ങളും നടക്കുക. ബുധനാഴ്ച വൈകുന്നേരത്തോടെ ദേശീയ ശൃംഖലകളിൽ ആകെ 63,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ജഗ് ജഗ് ജിയോ (57k), ഗംഗുബായ് കത്യവാഡി (56K), ഷംഷേര (46K) തുടങ്ങിയ സിനിമകളുടെ അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയെ ബുധനാഴ്ച വൈകുന്നേരം തന്നെ മറികടന്നിരിക്കുക ആണ്. പിവിആർ സ്ക്രീനുകളിൽ ആണ് ഏറ്റവും കൂടുതൽ ടിക്കറ്റുകളുടെ വിൽപന നടന്നത് – 30,000 ടിക്കറ്റുകൾ. ഐനോക്‌സ് സ്ക്രീനുകളിൽ 20,000 ടിക്കറ്റുകളുടെയും സിനിപോളിസ് സ്ക്രീനുകളിൽ 13,000 ടിക്കറ്റുകളുടെയും വിൽപന നടന്നു.

ബോളിവുഡിന്റെ ഈ വർഷത്തെ പ്രധാന റിലീസുകൾ ആയ ചിത്രങ്ങളുടെ അഡ്വാൻസ് ടിക്കറ്റ് സെയിൽസ് ഇങ്ങനെ: ഷംഷേര (46K), സാമ്രാട്ട് പൃഥ്വിരാജ് (41K), രക്ഷാ ബന്ധൻ (34K). ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തന്നെ ലാൽ സിംഗ് ഛദ്ദയുടെ (63K) അഡ്വാൻസ് സെയിൽസും ചുപ് മറികടന്നിട്ടുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആണ് ചുപിന്റെ പ്രദർശനം എന്നതിനാൽ കളക്ഷൻ ഈ ചിത്രങ്ങളെക്കാൾ കുറവ് ആയിരിക്കും. കുറഞ്ഞത് 2.5 കോടി കളക്ഷൻ പ്രതീക്ഷിക്കാം എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.