in

മക്കൾ സെൽവത്തിന് പിറന്നാൾ സമ്മാനമായി പുതിയ ചിത്രം സീതാകാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ!

മക്കൾ സെൽവത്തിന് പിറന്നാൾ സമ്മാനമായി പുതിയ ചിത്രം സീതാകാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ!

മക്കൾ സെൽവം എന്ന് തമിഴകം സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി ഇന്ന് പിറന്നാൾ ആഘോഷിക്കുക ആണ്. പിറന്നാൾ സമ്മാനമായി വിജയുടെ പുതിയ ചിത്രം സീതാകാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

 

 

ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് സേതുപതിയുടെ 25 ആമത്തെ ചിത്രം കൂടി ആണ്. ഇത് രണ്ടാം തവണ ആണ് ബാലാജി – വിജയ് സേതുപതി കൂട്ടുകെട്ട് ഒന്നിക്കുന്നത്. നടുവിലെ കൊഞ്ചം പാക്കാത കാണോം ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. ആ ചിത്രം നിരൂപക പ്രശംസ നേടുകയും ഒപ്പം ബോക്സോഫീസ് വിജയം ആകുകയും ചെയ്തു.

ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ തിരിച്ചറിയാനാവാത്ത വേഷപ്പകർച്ചയും ആയി ആണ് വിജയ് സേതുപതി എത്തിയിരിക്കുന്നത്. ഇതാദ്യമായല്ല വിജയ് സേതുപതി വൃദ്ധ വേഷത്തിൽ എത്തുന്നത്. മുൻപ് ഓറഞ്ച് മിഠായി എന്ന ചിത്രത്തിൽ വൃദ്ധ വേഷത്തിൽ എത്തിയിരുന്നെകിൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ലുക്ക് ആണ് പുതിയ ചിത്രത്തിലേത്.

രമ്യാ നമ്പീശൻ, മഹേന്ദ്രൻ, ഗായത്രി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ. പാഷൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമിക്കുന്നത്.

ഈ വർഷം നിരവധി പ്രൊജക്റ്റ് ആണ് വിജയ് സേതുപതിയെ കാത്തിരിക്കുന്നത്. അവസാനം പുറത്തിറങ്ങിയ വിജയ് ചിത്രം കറുപ്പൻ ബോക്സ് ഓഫീസിൽ വലിയ വിജയമായില്ല.

 

ടോം ഇമ്മട്ടി ചിത്രം കാട്ടാളന്‍ പൊറിഞ്ചുവില്‍ ടൈറ്റില്‍ കഥാപാത്രമായി മമ്മൂട്ടി എത്തുന്നു!

മെഗാസ്റ്റാർ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ട്രെയിലർ ലോഞ്ച് ഇന്ന് വൈകുന്നേരം!