മണിരത്നം ചിത്രം: പോലീസായി വിജയ്, ഗുണ്ടാ സഹോദരങ്ങളായി ഫഹദും അരവിന്ദ് സ്വാമിയും ചിമ്പുവും!
വമ്പൻ താരനിരയും ആയി പുതിയ മണിരത്നം ചിത്രം ഒരുങ്ങുകയാണ്. മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ, മക്കൾ സെൽവം വിജയ് സേതുപതി, തമിഴ് താരങ്ങളായ അരവിന്ദ് സ്വാമി, ചിമ്പു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രം ആണ് മാസ്റ്റർ ഡയറക്ടർ മണിരത്നം ഒരുക്കുന്നത്.
ഈ ചിത്രത്തിൽ വിജയ് സേതുപതി പോലീസ് വേഷത്തിൽ എത്തുന്നു. അരവിന്ദ് സ്വാമിയും ഫഹദും ചിമ്പുവും ഗുണ്ടാ സഹോദരങ്ങളുടെ വേഷത്തിലും അഭിനയിക്കുന്നു. പ്രകാശ് രാജ്, ജയസുധ എന്നിവർ ഇവരുടെ മാതാപിതാക്കൾ ആയി അഭിനയിക്കുന്നു. ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ.
ഈ ചിത്രത്തിന് ഇനിയും ഉണ്ട് പ്രത്യേകതകൾ. എ ആർ റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്. സന്തോഷ് ശിവൻ ഛായാഗ്രാഹകണം നിർവഹിക്കുന്നു. ചിത്രസംയോജനം ശ്രീകാർ പ്രസാദ്.
പേരിടാത്ത ഈ മണിരത്നം ചിത്രത്തിനായി താരങ്ങൾ ഏഴു മാസത്തെ ഡേറ്റാണ് നൽകിയിരിക്കുന്നത്. ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും.
അതെ സമയം, ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിച്ച ശിവ കാർത്തികേയൻ നായകനായ വേലയ്ക്കാരൻ എന്ന ചിത്രം മികച്ച പ്രതികരണവുമായി തമിഴ് നാട്ടിൽ വിജയകരമായി പ്രദർശനം തുടരുന്നു. വിജയ് സേതുപതിയ്ക്ക് ഒപ്പം മറ്റൊരു ചിത്രവും ഫഹദ് ചെയ്തു കഴിഞ്ഞു. തമിഴിലും തന്‍റെ സാന്നിധ്യം ശക്തം ആക്കുക ആണ് മലയാളത്തിന്‍റെ യുവ നിരയിലെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ഫഹദ് ഫാസിൽ.