in

മോഹൻലാൽ – രഞ്ജിത് ചിത്രം ‘ഡ്രാമ’ പ്രാഞ്ചിയേട്ടൻ സ്റ്റൈലിൽ ഉള്ള ഒരു രസകരമായ ചിത്രമെന്ന് ടിനി ടോം

മോഹൻലാൽ – രഞ്ജിത് ചിത്രം ‘ഡ്രാമ’ പ്രാഞ്ചിയേട്ടൻ സ്റ്റൈലിൽ ഉള്ള ഒരു രസകരമായ ചിത്രമെന്ന് ടിനി ടോം

മോഹൻലാൽ- രഞ്ജിത് ടീം വീണ്ടും ഒരുമിച്ച ചിത്രമാണ് ഡ്രാമ. ഈ ചിത്രത്തിന്‍റെ പുറത്തു വിട്ടത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. ഇപ്പോൾ ലണ്ടനിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം ഈ വർഷം ഓണം റിലീസ് ആയി തിയേറ്ററിൽ എത്തിക്കാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ.

മോഹൻലാലിനൊപ്പം ടിനി ടോം, ദിലീഷ് പോത്തൻ, നിരഞ്ച്, ആശാ ശരത്, കനിഹ, ശ്യാമ പ്രസാദ് തുടങ്ങി ഒരു മികച്ച താര നിര അഭിനയിക്കുന്ന ഈ ചിത്രം ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് ഒരുക്കുന്നതെന്ന് സൂചനയുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം അവതരിപ്പിക്കുന്ന ടിനി ടോം തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്.

താൻ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് ഷേഡ് ഉള്ള വേഷമാണ് ചെയ്യുന്നത് എന്ന് വെളിപ്പെടുത്തിയ ടിനി ടോം, ഡ്രാമ എന്ന ഈ ചിത്രം പ്രാഞ്ചിയേട്ടൻ പോലെ വളരെ രസകരമായ ഒരു ചിത്രമായിരിക്കും എന്നും പറഞ്ഞു. ഒരുപാട് കഥാപാത്രങ്ങൾ ഇല്ലാത്ത ചിത്രമാണ് ഇതെന്നും വളരെ മനോഹരമായാണ് രഞ്ജിത് ഈ ചിത്രമൊരുക്കുന്നതെന്നും ടിനി ടോം പറഞ്ഞു. രഞ്ജിത്തിനൊപ്പം ടിനി ടോം ജോലി ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് ഡ്രാമ എന്നും അദ്ദേഹം പറയുന്നു. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറും ലിലിപാഡ് മോഷൻ പിക്ചർസിന്‍റെ ബാനറിൽ എം കെ നാസറും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഡ്രാമ.

വിനു തോമസ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രശാന്ത് രവീന്ദ്രൻ ആണ്. ലോഹം എന്ന ചിത്രമാണ് മോഹൻലാൽ – രഞ്ജിത് ടീം ഇതിനു മുൻപേ ഒരുക്കിയത്. രഞ്ജിത്തിന്‍റെ അവസാന ബോക്സ് ഓഫീസ് വിജയവും ലോഹം ആയിരുന്നു. അതിനു ശേഷം ഒരുക്കിയ ലീലയും പുത്തൻപണവും പരാജയപ്പെട്ടത്‌ കൊണ്ട് തന്നെ ഡ്രാമ എന്ന ചിത്രം രഞ്ജിത്തിന് ഏറെ നിർണ്ണായകമാണ്.

 

അമൽ നീരദ് – ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ പേര് ‘വരത്തൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിന്‍റെ പേര് ‘സർക്കാർ’; ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി!