in , ,

2046-ലെ നിയോ കൊച്ചിയുടെ കഥയുമായി കൃഷാന്ത്; ‘മസ്തിഷ്ക മരണം’ ടീസർ പുറത്തിറങ്ങി

2046-ലെ നിയോ കൊച്ചിയുടെ കഥയുമായി കൃഷാന്ത്; ‘മസ്തിഷ്ക മരണം’ ടീസർ പുറത്തിറങ്ങി

‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെയും നിരൂപകരുടെയും പ്രശംസ നേടിയ സംവിധായകൻ കൃഷാന്തിന്റെ ഏറ്റവും പുതിയ ചിത്രം “മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്” ടീസർ പുറത്തിറങ്ങി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം, ‘ഗഗനചാരി’ക്ക് ശേഷം അജിത് വിനായക ഫിലിംസും കൃഷാന്ദ് ഫിലിംസും വീണ്ടും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയാണ്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.

2046-ലെ കൊച്ചി നഗരത്തെ (നിയോ കൊച്ചി) പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയാണ്. തദ്ദേശീയമായ അന്തരീക്ഷത്തിൽ സയൻസ് ഫിക്ഷന്റെ ‘മാഡ്‌നെസ്സ്’ നിറഞ്ഞ അവതരണ ശൈലിയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യഭാഷയും ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡും നിലനിർത്തുന്ന സിനിമയിൽ വിഎഫ്എക്‌സിന് വലിയ പ്രാധാന്യമാണുള്ളത്. ചിത്രത്തിലെ “കോമള താമര” എന്ന ഗാനത്തിൽ രജിഷ വിജയൻ നൃത്തം ചെയ്തത് നേരത്തെ വലിയ രീതിയിൽ ചർച്ചയായിരുന്നു.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ തുടങ്ങിയ വൻ താരനിരയ്‌ക്കൊപ്പം സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു. സാരേഗാമയാണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണവും വർക്കി സംഗീതവും നിർവ്വഹിക്കുമ്പോൾ കൃഷാന്ത് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും കലാസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

കൊമ്പനെ കാൽച്ചുവട്ടിലാക്കി ആന്‍റണി വർഗീസ് പെപ്പെ; ‘കാട്ടാളൻ’ സെക്കൻഡ് ലുക്ക് പുറത്ത്

ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ പനോരമ; സെഞ്ച്വറി ഫിലിംസുമായി വിതരണ കരാറിൽ ഒപ്പിട്ടു