മോഹൻലാൽ – രഞ്ജിത്ത് ചിത്രത്തിന്‍റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് നാളെ

0

രഞ്ജിത്ത് – മോഹൻലാൽ ചിത്രത്തിന്‍റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് നാളെ

ലോഹത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ നാളെ പ്രഖ്യാപിക്കും. പൂർണമായും ലണ്ടനിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. നാളെ രാവിലെ പത്തു മണിക്ക് മോഹൻലാൽ തന്‍റെ ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തും.

ബിലാത്തിക്കഥ എന്ന് പേരിട്ട ചിത്രം ചെയ്യാൻ ആയിരുന്നു മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ട് ആദ്യം തീരുമാനിച്ചിരുന്നത്. അവസാന നിമിഷം ഈ ചിത്രം ഉപേക്ഷിച്ചു മറ്റൊരു ചിത്രം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. രഞ്ജിത്ത് തന്നെ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ കൂടാതെ അരുന്ധതി നാഗ്, കനിഹ, സിദ്ദിഖ്, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, ടിനി ടോം തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സ്പിരിറ്റ്, ക്രിസ്ത്യൻ ബ്രദർസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മൂന്നാം തവണ ആണ് കനിഹ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്.

ഛായാഗ്രാഹകണം നിർവഹിച്ചിരിക്കുന്നത് അളഗപ്പൻ ആണ്. വിനു തോമസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രശാന്ത് എഡിറ്റിംങ് നിർവഹിച്ചിരിക്കുന്നു. അജോയ് വർമ്മ ഒരുക്കുന്ന നീരാളിക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം ഇതായിരിക്കും എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here