അല്ലു അർജുൻ – ലോകേഷ് കനകരാജ് ചിത്രം: അനൗൺസ്‌മെന്റ് വീഡിയോ പുറത്ത്; ചിത്രീകരണം 2026 ഓഗസ്റ്റിൽ

സംവിധായകൻ ലോകേഷ് കനകരാജും അല്ലു അർജുനും ഒന്നിക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൈത്രി മൂവി മേക്കേഴ്സും ബി വി വർക്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു.
അല്ലു അർജുന്റെ കരിയറിലെ 23-ാമത്തെ പ്രോജക്റ്റാണിത്. അതിനാൽ താൽക്കാലികമായി ‘AA23’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം 2026 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചോ സാങ്കേതിക പ്രവർത്തകരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അല്ലു അർജുന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ലുക്കാകും ഈ സിനിമയിലേതെന്ന് സൂചനകളുണ്ട്.
നിർമ്മാണം: നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്)
സഹനിർമ്മാണം: ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി, പി ആർ ഒ : ആതിര ദിൽജിത്ത്.


