“തീവ്രമായ വയലൻസ് രംഗങ്ങൾ”; സണ്ണി ലിയോൺ – പ്രിയാമണി ചിത്രം ‘ക്വട്ടേഷൻ ഗ്യാങ്’ ടീസർ…
തീവ്രമായ വയലൻസ് രംഗങ്ങൾ നിറയുന്ന ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്ന ആരാധകർക്കായി ഒരു മൾട്ടി സ്റ്റാർ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ക്വട്ടേഷൻ ഗ്യാങ് എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷ്രോഫ്, സണ്ണി ലിയോൺ, പ്രിയാമണി, സാറാ അർജുൻ എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിവേക് കെ കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത സമയത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ യൂട്യൂബിൽ റിലീസ് ചെയ്‌തിരിക്കുക ആണ്.
കാശ്മീർ, മുംബൈ, ചെന്നൈ നഗരങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളാലും സാങ്കേതിക വിദഗ്ധരുടെ മികച്ച പ്രവർത്തനങ്ങൾ കൊണ്ടും മികച്ചു നിൽക്കും എന്ന സൂചനയാണ് ടീസർ നൽകിയിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ രക്തരൂക്ഷിതമായ അക്രമങ്ങളും വഴക്കുകളും ഗൺ ഷോട്ടുകളും കൊണ്ട് നിറഞ്ഞതാണ്. “ഒരു ഗ്യാങിന്റെ അംഗമാകുന്നത് അത്ര എളുപ്പമല്ല” എന്ന് ജാക്കി ഷ്റോഫ് പറയുന്നതും “ഒരു ഗുണ്ടാ നേതാവിന് മാത്രമേ മറ്റൊരു സംഘത്തലവനെ കൊല്ലാൻ കഴിയൂ” എന്ന് സണ്ണി ലിയോണിന്റെ മറുപടിയും അടങ്ങുന്ന ചില തീവ്രമായ ഡയലോഗുകളും ടീസറിലുണ്ട്. “എല്ലാം തുടങ്ങുന്നത് ഇങ്ങനെയാണ്” എന്ന പ്രിയാമണിയുടെ ഡയലോഗോട് കൂടി ആണ് ടീസർ അവസാനിക്കുന്നത്. ടീസർ: