ധനുഷ് – ജി വി പ്രകാശ് ടീമിന്റെ ‘വാത്തി’യിലെ പുതിയ ഗാനം പുറത്ത്…

തമിഴ് നടൻ ധനുഷിന്റെ ഈ വർഷത്തെ ആദ്യത്തെ റിലീസ് ചിത്രമായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുക ആണ് ‘വാത്തി’. സർ എന്ന പേരിൽ തെലുങ്കിലും ചിത്രീകരിക്കുന്ന ചിത്രം ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. തെലുങ്ക് സംവിധായകൻ ആയ വെങ്കി ആറ്റ്ലൂരി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ സിംഗിൾ ആയ നാടോടി മന്നൻ എന്ന ഗാനം റിലീസ് ചെയ്തിരിക്കുക ആണ്.
ജി വി പ്രകാശ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ലിറിക്കൽ വീഡിയോ ആയി റിലീസ് ചെയ്ത ഈ ഗാനത്തിൽ ധനുഷിനെ കൂടാതെ ജി വി പ്രകാശിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്റണി ദാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതി ആണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ തെലുങ്ക് പതിപ്പും ഇന്ന് തന്നെ റിലീസ് ആയിട്ടുണ്ട്. മലയാള നടി സംയുക്ത ആണ് ചിത്രത്തിൽ ധനുഷിന്റെ നായികാ ആയി എത്തുന്നത്. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഗാനം: