in

“മോഹൻലാലിനെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു, കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് നന്ദി”

“മോഹൻലാലിനെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു, കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് നന്ദി” – മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒവൈസ് ഷാ

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാനായി മുംബൈയിൽ എത്തിയിരിക്കുക ആണ് ഇപ്പോൾ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. അഭിനയം കൊണ്ടും വലിയ താരമായി തുടരുമ്പോളും ജീവിതത്തിൽ തുടരുന്ന വിനയം കൊണ്ടും ഏവരെയും അത്ഭുതപെടുത്തുന്ന മോഹൻലാലിനെ കുറിച്ചുള്ള പുതിയ ഒരു ട്വീറ്റ് ഇപ്പോൾ ശ്രദ്ധേയമാകുക ആണ്. ട്വീറ്റ് ചെയ്ത ആള് ചില്ലറക്കാരനല്ല. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒവൈസ് ഷായുടെ ആണ് ആ ട്വീറ്റ്.

മോഹൻലാലിനെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു, അവസാനം അദ്ദേഹത്തെ കാണാൻ സാധിച്ചിരിക്കുന്നു – ഇതാണ് ക്രിക്കറ്റ് താരം ട്വീറ്റ് ചെയ്തത്.

ഹാഷ് ടാഗ് ആയി ലെജൻഡ്, ഹംബിൾ എന്നിവയും ട്വീറ്റിൽ ഒവൈസ് ഉപയോഗിച്ചിരിക്കുന്നു. മോഹൻലാൽ എന്ന ഇതിഹാസം ഇത്രത്തോളം വിനയം കാത്തു സൂക്ഷിക്കുന്നത് താരത്തെ അത്ഭുതപ്പെടുത്തിരിക്കുന്നു!

 

 

മോഹൻലാലിനെ കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് നന്ദിയും താരം പറയുന്നുണ്ട്.

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിനായ കിച്ചാ സുദീപും മോഹൻലാലും ദി വില്ലൻ എന്ന കന്നഡ ചിത്രത്തിന്‍റെ മറ്റു തെന്നിന്ത്യന്‍ പതിപ്പുകളില്‍ ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദുൽഖർ സൽമാന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോനം കപൂറിനൊപ്പം?

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി!