in

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി!

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി!

ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ചു കൂടുതൽ ചെറുപ്പമായ മോഹൻലാലിന്റെ പുതിയതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഓരോന്നും സോഷ്യൽ മീഡിയ ആഘോഷം ആക്കുക ആണ്. ഒടിയന് ചെറിയ ഒരു ഇടവേള നൽകി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാനായി മുംബൈയിലാണ് മലയാളത്തിന്‍റെ പ്രിയ നടൻ. പേരിടാത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

ചിത്രത്തിന്‍റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ടൈറ്റിൽ ഇല്ലാത്ത പോസ്റ്റർ ആണ് പുറത്തിറക്കിയത്. സാഹസികതയും ആക്ഷനും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു.

 

 

തികച്ചും സർപ്രൈസ് ആയി എത്തിയ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മൂന്നു മണിക്കൂറിനകം തന്നെ എൺപത്തിനാലായിരത്തിൽ അധികം ലൈക്സ് നേടി കഴിഞ്ഞു.

മൂൺഷോട്ട് എന്റർടൈൻമെന്റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് അജോയ് വർമ്മ – മോഹൻലാൽ ചിത്രം നിർമിക്കുന്നത്. 2018ൽ മോഹൻലാലിന്‍റെ ആദ്യ റിലീസും ഈ ചിത്രം തന്നെ ആയിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

 

 

“മോഹൻലാലിനെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു, കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് നന്ദി”

സൂപ്പർ നായിക അനുഷ്ക പറയുന്നു: നടിമാരേക്കാൾ പ്രതിഫലം അർഹിക്കുന്നത് നടന്മാർക്ക് തന്നെ