in

ദുൽഖർ സൽമാന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോനം കപൂറിനൊപ്പം?

ദുൽഖർ സൽമാന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോനം കപൂറിനൊപ്പം?

ചിത്രീകരണം പൂർത്തിയായ കർവാൻ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്‍റെ ബോളിവുഡ് അരങ്ങേറ്റം സംഭവിച്ചു കഴിഞ്ഞു. ഇതിനു ശേഷം ദുൽഖർ അനുരാഗ് കശ്യപ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ ചിത്രത്തിന്‍റെ ഭാഗം അല്ല ദുൽഖർ എന്ന് പിന്നീട് സ്ഥിരീകരണം ഉണ്ടായി. ആരാധകർ നിരാശരാകേണ്ട ആവശ്യമില്ല. മറ്റൊരു ബോളിവുഡ് ചിത്രത്തിൽ ദുൽഖർ അഭിനയിക്കാൻ ഒരുങ്ങുക ആണ്.

2008ൽ പുറത്തിറങ്ങിയ അനുജ ചൗഹാന്റെ ദി സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ എത്തും. നല്ലൊരു കഥാപാത്രം ആണെന്നും ദുൽഖർ സലാമാന് സ്ക്രിപ്റ്റ് ഇഷ്ടമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് സോനം കപൂർ. ഈ ചിത്രത്തിന്‍റെ ഭാഗമാണ് താൻ എന്ന് സോനം കപൂർ സ്ഥിരീകരിച്ചു കഴിഞ്ഞു.

ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമിക്കുക. താര നിർണ്ണയം പുരോഗമിക്കുന്നതേ ഉള്ളൂ എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് – ഏപ്രിലിൽ ചിത്രീകരണം തുടങ്ങും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. താമസിക്കാതെ ചിത്രത്തിന്‍റെ ഔദ്യോദിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.

 

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സ്ട്രീറ്റ് ലൈറ്റ്സും ആദിയും ജനുവരി 26ന് എത്തുന്നു!

“മോഹൻലാലിനെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു, കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് നന്ദി”