തിയേറ്ററുകളിൽ ഇനി നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം…
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറന്നപ്പോൾ അൻപത് ശതമാനം സീറ്റുകളിൽ മാത്രം ആയിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഈ നിയന്ത്രണം ഇത് വരെയും തുടരുക ആയിരുന്നു. ഇപ്പോൾ ഈ നിയന്ത്രണത്തിൽ ഇളവ് വന്നിരിക്കുക ആണ്.
തീയേറ്ററുകളിൽ നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചിരിക്കുക ആണ് സർക്കാർ. ഇനി മുതൽ തീയേറ്ററുകളിൽ മുഴുവൻ കപ്പാസിറ്റിയിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാൻ ആവും. കോവിഡ് വ്യാപനത്തോത് കുറഞ്ഞ സാഹചര്യത്തിൽ ആണ് നിയന്ത്രണത്തിൽ ഇളവ്.
മമ്മൂട്ടി നായകനായ ‘ഭീഷ്മ പർവ്വം’, ടോവിനോ തോമസ് ചിത്രം ‘നാരദൻ’ തുടങ്ങിയ ചിത്രങ്ങൾ ഈ ആഴ്ചയിൽ തീയേറ്ററുകളിൽ എത്തുന്നുണ്ട്.